സ്വകാര്യ ബസുകളുടെ മത്സരയോട്ടം... കർശന നടപടിയുമായി ഗതാഗതവകുപ്പ് രംഗത്ത്

ഇനി ആവർത്തിക്കരുത്... സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ കര്‍ശന നടപടി തുടര്‍ന്ന് ഗതാഗതവകുപ്പ്. കാലടിയില്‍ അപകടകരമായ രീതിയില്‍ അമിതവേഗതയില്‍ ഓടിച്ച ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളെടുക്കുമെന്നും ആര്‍ടിഒ . മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
സോഷ്യല്‍ മീഡിയ വഴി മന്ത്രിക്ക് ലഭിച്ച വിഡിയോയാണ് സംഭവത്തിന് ആധാരമായിട്ടുള്ളത്. ദൃശ്യങ്ങള്‍ പരിശോധിച്ച മന്ത്രി ഗതാഗത കമ്മീഷണറോട് അടിയന്തര അന്വേഷണം നടത്താനായി നിര്‍ദ്ദേശിക്കുകയായിരുന്നു.
റോഡില്‍ വേഗപരിധി ലംഘിച്ച് അപകടാവസ്ഥ സൃഷ്ടിക്കുന്ന രീതിയില്‍ ബസുകള്‍ തമ്മില്‍ മത്സരിച്ചതായി അന്വേഷണത്തില്‍ വ്യക്തമായതായി അധികൃതര്‍. തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് താല്‍ക്കാലികമായി അങ്കമാലി ജോയിന്റ് ആര്‍ടിഒ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
"
https://www.facebook.com/Malayalivartha























