വടക്കൻപാട്ടുകൾ ആധാരമാക്കിയത് അടക്കം ഒട്ടേറെ ചലച്ചിത്രങ്ങളുടെ ശബ്ദലേഖനം നടത്തിയ പ്രസിദ്ധ ചലച്ചിത്ര ശബ്ദലേഖകൻ അന്തരിച്ചു...

പ്രസിദ്ധ ചലച്ചിത്ര ശബ്ദലേഖകൻ ഏറ്റുമാനൂർ തവളക്കുഴി തങ്കഭവനിൽ(ശ്രീശൈലം) കെ.എൻ. അപ്പുക്കുട്ടൻ (97) അന്തരിച്ചു. ആലപ്പുഴയിലെ ചലച്ചിത്ര നിർമാണ - വിതരണ സ്ഥാപനങ്ങളായിരുന്ന ഉദയ, നവോദയ സ്റ്റുഡിയോകളിൽ സൗണ്ട് എൻജിനീയറായിരുന്നു അദ്ദേഹം.
വടക്കൻപാട്ടുകൾ ആധാരമാക്കിയത് അടക്കം ഒട്ടേറെ ചലച്ചിത്രങ്ങളുടെ ശബ്ദലേഖനം നടത്തിയിട്ടുണ്ട്.
ഭാര്യ: പറവൂർ നെല്ലാടത്ത് കുടുംബാംഗം ഓമനക്കുട്ടിയമ്മ. മക്കൾ: ഉല്ലാസ് കുമാർ, ഷാജി, ബിന്ദു, ബിജി. സംസ്കാരം നാളെ ഉച്ചക്ക് രണ്ടു മണിക്ക് ഏറ്റുമാനൂർ എൻ.എസ്.എസ് ശ്മശാനത്തിൽ നടക്കും.
"
https://www.facebook.com/Malayalivartha























