അതിദാരിദ്ര മുക്ത ജില്ലയായി വയനാട്...

ഇനി വയനാട് അതിദാരിദ്ര മുക്ത ജില്ല. ഔദ്യോഗിക പ്രഖ്യാപനം പട്ടികജാതി-പട്ടികവഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആര് കേളു ശനിയാഴ്ച രാവിലെ 10 ന് മാനന്തവാടി വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടത്തി. അഞ്ചു വര്‍ഷത്തിനകം സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കുകയെന്ന സര്‍ക്കാറിന്റെ സുപ്രധാന ലക്ഷ്യത്തിനാണ് ജില്ല പുരോഗതി കൈവരിച്ചത്.
ജില്ലയിലെ 2931 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തമാക്കി ആവശ്യമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കി. ജില്ല ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യു, ആരോഗ്യം, വനിത ശിശു വികസനം, പട്ടികവർഗം, പ്ലാനിങ്, വനം, കുടുംബശ്രീ, ലൈഫ് മിഷന് എന്നീ വകുപ്പുകലുടെ കൂട്ടായ നേതൃത്വത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നേട്ടം കൈവരിക്കാനായത്.
അതിദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ട് ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിപുലമായ സർവേ നടത്തി മൈക്രോപ്ലാന്‍ മുഖേന 2931 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി. മൈക്രോപ്ലാനിലൂടെ കണ്ടെത്തിയ കുടുംബങ്ങളിലെ 4533 വ്യക്തികല് അതിദാരിദ്ര്യത്തിലാണെന്ന് തിരിച്ചറിഞ്ഞ് ഇവരെ അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കാനായി 2454 മൈക്രോപ്ലാനുകല് തയ്യാറാക്കി. ഇതിന്റെ സമയബന്ധിത നടപ്പാക്കലാണ് പദ്ധതിയുടെ വിജയത്തിന് ആധാരം.
https://www.facebook.com/Malayalivartha


























