ശബരിമല കേസിൽ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധനെ സാക്ഷിയാക്കാൻ തീരുമാനം... നിയമോപദേശം തേടാനൊരുങ്ങി അന്വേഷണ സംഘം

ശബരിമല സ്വർണവിവാദത്തിൽ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധനെ സാക്ഷിയാക്കാനായി തീരുമാനം. ഇക്കാര്യത്തിൽ നിയമോപദേശം തേടാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം.
ശബരിമലയില്‍ നിന്നും കടത്തിയ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവര്‍ദ്ധനാണ് വിറ്റത്. ഇദ്ദേഹത്തിൽ നിന്ന് 400 ഗ്രാമിലധികം സ്വർണം പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ടായിരുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റി നാണയങ്ങളുടെ രൂപത്തില്‍ നല്‍കിയ സ്വര്‍ണം സ്വര്‍ണക്കട്ടികളാക്കി മാറ്റുകയായിരുന്നു. കട്ടിയുടെ രൂപത്തിലാണ് സംഘം ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയത്.
2020 ലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ദ്ധന് സ്വര്‍ണം വിറ്റതെന്നും അന്വേഷണസംഘം കണ്ടെത്തി.ശബരിമലയിലെ സ്വര്‍ണമെന്ന് അറിഞ്ഞില്ലെന്നാണ് ഗോവര്‍ദ്ധന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. നാണയരൂപത്തിലാണ് തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു.476 ഗ്രാം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത്. ഇതില്‍ 400 ഗ്രാമില്‍ അധികം സ്വര്‍ണം എസ്.ഐ.ടി ഗോവര്‍ധന്റെ ജ്വല്ലറിയില്‍ നിന്നും കണ്ടെത്തി.
അതേസമയം അതിനിടെ ബംഗളൂരുവിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിശോധന തുടരുന്നു.
"
https://www.facebook.com/Malayalivartha


























