മൈസൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശികളായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മൈസൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ വയനാട് സ്വദേശി ദമ്പദികള്‍ മരിച്ചു. മൈസൂരിലെ ബേഗൂരില്‍ വെച്ചായിരുന്നു അപകടം. വയനാട് സ്വദേശി ബഷീര്‍ കരിഞ്ചേരി(53) ഭാര്യ നസീമ ബഷീര്‍(42) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കാറിലുണ്ടായിരുന്ന മുഹമ്മദ് ഷാഫി(32) ജസീറ(28) അയ്‌സാം ഹനാന്‍(3) എന്നിവരെ പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബെംഗളൂരു വിമാനത്താവളത്തില്‍നിന്ന് തങ്ങളുടെ നാടായ വയനാട്ടിലേക്ക് പോകുകയായിരുന്നു കുടുംബം. അപ്പോഴാണ് കാറും ടോറസ് ലോറിയില്‍ തമ്മില്‍ കുട്ടിയിടിക്കുകയും അപകടം ഉണ്ടാകുകയും ചെയ്തത്. കാറിലുണ്ടായിരുന്നവര്‍ എല്ലാം തായ്‌ലന്‍ഡില്‍ വിനോദയാത്രക്ക് പോയിട്ട് തിരികെ വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























