അടിമാലി ദേശീയപാതയില്‍ മണ്ണിടിച്ചില്‍; കുടുംബം മണ്ണിനടിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്

അടിമാലി കൂമ്പന്‍പാറയിലെ ദേശീയപാതയില്‍ മണ്ണിടിച്ചില്‍. അപകടാവസ്ഥയില്‍ ഉണ്ടായിരുന്ന മണ്ണ് താഴേക്ക് പതിക്കുകയായിരുന്നു. മണ്ണിനടിയില്‍ കുടുംബം കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. വീട്ടിലെ ഹാളിലാണ് ഇവര്‍ കുടുങ്ങിയത്. രക്ഷപ്രവര്‍ത്തകരോട് കുടുംബം സംസാരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
സ്ഥലത്ത് പൊലീസും അഗ്‌നിശമനസേനയും എത്തിയിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. അടിമാലി ഉന്നതിയില്‍ നിന്നും കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ഉന്നതിക്ക് മുകള്‍ ഭാഗത്ത് വലിയ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. അടിമാലി ഗവണ്‍മെന്റ് സ്‌കൂളില്‍ ക്യാമ്പ് തുറന്നു.
https://www.facebook.com/Malayalivartha

























