വിദ്യാഭ്യാസ മേഖലയിലെ വര്‍ഗീയവത്ക്കരണത്തിന് എതിരെ ഉറച്ച നിലപാട് സ്വീകരിക്കുമെന്ന് എം എ ബേബി

പിഎം ശ്രീയില്‍ സിപിഐ കാഴ്ചപാടുകള്‍ അവതരിപ്പിച്ചതായും, വിയോജിപ്പുകള്‍ ഘടകകക്ഷികള്‍ തമ്മില്‍ ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്യുമെന്നും രമ്യമായി പരിഹരിക്കുമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുമായുള്ള കൂടിക്കാ!ഴ്ചക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരും പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടക്കും. വര്‍ഗീയ വത്ക്കരണത്തിനെതിരായ ഉറച്ച നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഇരു പാര്‍ട്ടികള്‍ക്കും വിട്ടു വീഴ്ചയില്ല.വിദ്യാഭ്യാസ മേഖലയിലെ കച്ചവടം, കേന്ദ്രീകരണം, വര്‍ഗീയവത്ക്കരണം എന്നിവ അനുവദിക്കില്ല. വിഷയത്തില്‍ കേരളത്തില്‍ കൂടുതല്‍ ചര്‍ച്ച നടക്കും.
എന്‍ ഇ പി നിലവില്‍ ഉള്ളപ്പോഴും സംസ്ഥാനം പാഠപുസ്തകങ്ങള്‍ പരിഷ്‌ക്കരിച്ചിട്ടുണ്ട്. എവിടെയും വര്‍ഗീയത കാണാന്‍ കഴിയില്ലെന്നും എംഎ ബേബി പറഞ്ഞു. സിപിഐക്കും സിപിഐഎമ്മിനും ഒരേ നിലപാടാണെന്നും എന്‍ ഇ പിയെ ഇരു പാര്‍ട്ടികളും എതിര്‍ക്കുന്നതായും ഡി രാജ പ്രതികരിച്ചു. വിയോജിപ്പുകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേത്തു.
https://www.facebook.com/Malayalivartha

























