കൊട്ടിയൂർ -വയനാട് ചുരം പാതയിലെ പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ലോറി ഡ്രൈവർ മരിച്ചു

ലോറി കൊക്കയിലേക്ക് മറിഞ്ഞ് ലോറി ഡ്രൈവർ മരിച്ചു. കൊട്ടിയൂർ -വയനാട് ചുരം പാതയിലെ പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ (54) മരണപ്പെട്ടു.
സഹയാത്രികനായ സെന്തിൽ (44) നിസാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. കമ്പിയുടെ കേബിൾ കയറ്റി കാസർകോട് പോകുന്നതിനിടെ അർധരാത്രിയോടെയായിരുന്നു അപകടം നടന്നത്.
നിയന്ത്രണം വിട്ട ലോറി നൂറടിയോളം താഴ്ചയിലേക്ക് പതിച്ചു. ഇതിനിടയിൽ ലോറിയിലുണ്ടായിരുന്ന സഹായി സെന്തിൽ ചാടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മാനന്തവാടിയിൽ നിന്നുള്ള അഗ്‌നിരക്ഷാ സേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ലോറിയിൽ കുടുങ്ങിയ ഡ്രൈവർ സെന്തിൽ കുമാറിനെ രക്ഷിക്കാനായി കഴിഞ്ഞില്ല. അഗ്‌നി രക്ഷാ സേനാംഗങ്ങൾ ഏറെ പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുക്കാൻ കഴിഞ്ഞത്.
"
https://www.facebook.com/Malayalivartha






















