വയലാർ രാമവർമ്മ സാഹിത്യ അവാർഡ് സന്തോഷ്‌കുമാറിന്...

ഈ വർഷത്തെ വയലാർ രാമവർമ്മ സാഹിത്യ അവാർഡ് മഹാകവി വയലാറിന്റെ ചരമ വാർഷിക ദിനമായ ഇന്ന് ( ഒക്ടോബർ 27) വൈകുന്നേരം 5ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. 'തപോമയിയുടെ അച്ഛൻ' എന്ന കൃതിയിലൂടെ ഇ സന്തോഷ്‌കുമാറാണ് പുരസ്കാരത്തിന് അർഹനായത്. വയലാർ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ പുരസ്കാരം സമർപ്പിക്കും.
50-ാം സമൃതിയും അവാർഡും' എന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും ഇതിനോടൊപ്പം നടക്കും. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വയലാർ അവാർഡ് ജേതാക്കളായ പെരുമ്പടവം ശ്രീധരൻ, ശ്രീകുമാരൻ തമ്പി, പ്രഭാവർമ്മ, കെ പി രാമനുണ്ണി, സുഭാഷ്‌ചന്ദ്രൻ, ടി ഡി രാമകൃഷ്ണൻ, വി ജെ ജെയിംസ്, ഏഴാച്ചേരി രാമചന്ദ്രൻ, എസ് ഹരീഷ്, ബെന്യാമിൻ, അശോകൻ ചരുവിൽ, ഇ സന്തോഷ്‌കുമാർ എന്നിവർ ചേർന്ന് വയലാറിൻ്റെ സ്‌മരണയ്ക്കായി 50 സ്‌മൃതി ദീപം തെളിയിച്ച് നിർവഹിക്കും.
12 വർഷം വയലാർ ട്രസ്റ്റിൻ്റെ പ്രസിഡൻ്റായിരുന്ന പ്രൊഫ. എം കെ സാനുവിനെ ചടങ്ങിൽ അനുസ്‌മരിക്കുന്നതാണ്.
"https://www.facebook.com/Malayalivartha






















