ബീച്ചിൽ 23 കാരിയെ ഭീഷണിപ്പെടുത്തി കവർച്ച... പോലീസ് സാക്ഷികൾക്ക് വാറണ്ട്

തിരുവനന്തപുരത്ത് ശംഖുമുഖം ബീച്ചിൽ 23 കാരിയെ ഭീഷണിപ്പെടുത്തി കവർച്ച ചെയ്ത കേസിൽ പോലീസ് സാക്ഷികൾക്ക് അറസ്റ് വാറണ്ട്. വിചാരണക്ക് കോടതിയിൽ ഹാജരാകാത്ത വലിയ തുറ പോലീസ് സ്റ്റേഷനിലെ 3 പോലീസുകാരെ അറസ്റ്റ് ചെയ്യാനാണ് കോടതി ഉത്തരവ്.
പോലീസുകാരെ നവംബർ 1 ന് ഹാജരാക്കാൻ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കെ.ജി.രവിത ഉത്തരവിട്ടു.
2023 മാർച്ച് 12 ന് ഉച്ചക്ക് 1.15 മണിക്കാണ് സംഭവം നടന്നത്.
സുഹൃത്തുക്കൾക്കൊപ്പം എത്തിയ 23 കാരിയെ 2 യുവാക്കൾ ഭീഷണിപ്പെടുത്തി 500 രൂപ അടങ്ങിയ പഴ്സ് അപഹരിച്ചെടുക്കുകയും കാലിലെ സ്വർണ കൊലുസ് ഊരി നൽകാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്
"
https://www.facebook.com/Malayalivartha






















