Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മാനവ മൈത്രി സംഗമം ബോധി നവോത്ഥാന പ്രബോധന കൈപ്പുസ്തകം പ്രകാശനം നിർവ്വഹിച്ചു  

28 OCTOBER 2025 08:46 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

മാനവ മൈത്രി സംഗമത്തിന്റെ ഭാഗമായി തയ്യാറാക്കിയ ‘ബോധി ‘നവോത്ഥാന പ്രബോധന കൈപ്പുസ്തകം പ്രശസ്ത ചലച്ചിത്ര താരം പ്രകാശ് രാജ്  ചലച്ചിത്ര സംവിധായകൻ പി. ടി കുഞ്ഞി മുഹമ്മദിന് നൽകി പ്രകാശനം നിർവ്വഹിച്ചു. ഈ കാലഘട്ടത്തിന് അനിവാര്യമായ സാംസ്‌കാരിക ദൗത്യമാണ് കേരള സാംസ്‌കാരിക വകുപ്പ് നിറവേറ്റുന്നതെന്ന് പ്രകാശ് രാജ് പറഞ്ഞു. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ് അയ്യർ IAS, ഭാഗ്യ ലക്ഷ്മി, മാനവ മൈത്രി സംഗമം ജനറൽ കൺവീനറും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ.പ്രമോദ് പയ്യന്നൂർ, ശ്രീ നാരായണ ഗുരു അന്താഷ്ട്ര പഠന ഗവേഷണ കേന്ദ്രം  ഡയറക്ടർ ശിശു പാലൻ, കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി അജോയ് ചന്ദ്രൻ, ചെറിയാൻ കല്പകവാടി തുടങ്ങിയർ കൈപുപുസ്തക പ്രകാശന  ചടങ്ങിൽ പങ്കെടുത്തു. സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന  മാനവ മൈത്രീ സംഗമം ഇന്ന്  (2025 ഒക്ടോബർ 28 ന്) തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ അരങ്ങേറും. സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെയും ആദ്ധ്യാത്മിക മതപണ്ഡിതരുടെയും സാന്നിധ്യത്തിലാണ് മാനവ മൈത്രീ സംഗമത്തിന് വേദിയൊ രുങ്ങുന്നത്. ഉച്ച കഴിഞ്ഞ് 2.15 ന് നടക്കുന്ന സംഗീത വിരുന്നിന് ശേഷം നടക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ. എസ്. അയ്യർ ഐ.എ.എസ് സ്വാഗതവും സ്വാമിഗുരുരത്‌നം ജ്ഞാനതപസ്വി അധ്യക്ഷഭാഷണവും നടത്തും. ബ്രഹ്മശ്രീ. സ്വാമി ശുഭാംഗാനന്ദ, ഡോ. തോമസ് മാർ അത്തനേഷ്യസ്, ഡോ.വി.പി. സുഹൈബ് മൗലവി തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തി സംഗമം ഉദ്‌ഘാടനം നിർവ്വഹിക്കും. തുടർന്ന് ആദ്ധ്യാത്മിക പണ്ഡിതരുടെ ഹ്രസ്വപ്രഭാഷ ണങ്ങൾക്കിടയിൽ സൂഫി സംഗീതം, രബീന്ദ്ര സംഗീതം, മതമൈത്രീ ഗാനങ്ങൾ, നവോത്ഥാന ഗീതങ്ങൾ, തോറ്റം പാട്ട് എന്നീ അവതരണങ്ങളും ഇതിനോടൊപ്പം അരങ്ങേറും. ശേഷം മാനവ മൈത്രി സന്ദേശ പ്രതിജ്ഞ പത്മശ്രീ. ഡോ. കെ. ഓമനക്കുട്ടി ടീച്ചർ സദസ്സിന് ചൊല്ലിക്കൊടുക്കും. തുടർന്ന്  കേരളം 'ഇന്നലെ, ഇന്ന്, നാളെ ' എന്ന പ്രമേയത്തെ മുൻനിർത്തി നമ്മളൊന്ന് എന്ന മൾട്ടി മീഡിയ ദൃശ്യാവതരണം അരങ്ങേറും. ഡോ. പ്രമോദ് പയ്യന്നൂർ രൂപകൽപന നിർവ്വഹിക്കുന്ന കേരളീയ കലകളും  ഡിജിറ്റൽ  ദൃശ്യ സാധ്യതകളും സമന്വയിപ്പിക്കുന്ന ഈ ദൃശ്യാവതരണത്തിൽ നൂറോളം കലാപ്രതിഭകൾ പങ്കെടുക്കും. ഡോ. എം.എ.സിദ്ധീഖും ഡോ. പ്രമോദ് പയ്യന്നൂരും ചേർന്ന് തയ്യാറാക്കിയ വിവരണപാഠത്തിന് പ്രൊഫ. അലിയാർ ശബ്ദം നൽകും. കൂടാതെ നിശാഗന്ധിയിൽ പ്രത്യേകം ക്രമീകരിക്കുന്ന ഗ്രാഫിറ്റിവാളിൽ നവോത്ഥാന നായികാനായകന്മാരുടെ സ്കെച്ചുകൾക്കിടയിൽ സംഗീത പശ്ചാത്തലത്തോടൊപ്പം, സാംസ്‌കാരിക പ്രതിഭകളുടെ മതനിരപേക്ഷ വാക്കുകളും കൈയ്യൊപ്പുകളും അടയാളപ്പെടുത്തുന്ന ദൃശ്യസാക്ഷ്യവും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 2.15ന് ആരംഭിക്കുന്ന മാനവ മൈത്രി സംഗമം രാത്രി 8.15 ന് അവസാനിക്കും. തുടർന്ന് ഒക്ടോബർ 31 ന് ആലുവയിലും, നവംബർ 4 ന് കോഴിക്കോടും മാനവമൈത്രി സംഗമം സംഘടിപ്പിക്കപ്പെടും.

ഫോട്ടോ അടിക്കുറിപ്പ് - മാനവ മൈത്രി സംഗമത്തിന്റെ ഭാഗമായി തയ്യാറാക്കിയ ‘ബോധി ‘നവോത്ഥാന പ്രബോധന കൈപ്പുസ്തകം പ്രശസ്ത ചലച്ചിത്ര താരം പ്രകാശ് രാജ് ചലച്ചിത്ര സംവിധായകൻ പി. ടി കുഞ്ഞി മുഹമ്മദിന് നൽകി പ്രകാശനം ചെയ്യുന്നു. ഡോ.ദിവ്യ എസ് അയ്യർ IAS, ഭാഗ്യ ലക്ഷ്മി, ഡോ.പ്രമോദ് പയ്യന്നൂർ, ശിശു പാലൻ, പ്രേംകുമാർ, അജോയ് ചന്ദ്രൻ തുടങ്ങിയവർ സമീപം.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (7 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (7 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (7 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (8 hours ago)

INDIA കരുതലോടെ ഇന്ത്യ  (8 hours ago)

Malayali Vartha Recommends