സ്കൂൾ ബസിനു പിന്നിൽ ലോറിയിടിച്ച് അപകടം.... ഏഴ് വിദ്യാർത്ഥികൾക്ക് പരുക്ക്

തിരുവനന്തപുരത്ത് സ്കൂൾ ബസിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് വിദ്യാർഥികൾക്ക് പരിക്കേറ്റു. ബാലരാമപുരം മുടവൂർപ്പാറയിലാണ് അപകടം സംഭവിച്ചത്.
നെല്ലിമൂട് സ്റ്റെല്ലാ മേരീസ് എൽപി സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളെ കയറ്റാനായി റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ബസിന് പിറകിൽ മിനി ലോറി ഇടിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























