ഭർത്താവിനെ ഉപേക്ഷിച്ച് കൂടെ ചെല്ലാൻ വിസമ്മതിച്ചതിന് ഇൻസ്റ്റാഗ്രാം സുഹൃത്തും പൂജാരിയുടെ ഭാര്യയുമായ യുവതിയെ കഴുത്തറുത്ത് കൊന്ന കഠിനംകുളം ആതിര കൊലക്കേസ് ... കൊടും ടോക്സിക് സൈക്കോ ഹോം നഴ്സ് ചെല്ലാനം ജോൺസൺ ഔസേപ്പിന് ജാമ്യമില്ല

ഒരു വർഷമായി ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നു. എല്ലാ മാസവും യുവതിയെ കാണാൻ ജോൺസൺ കഠിനംകുളത്തെ വീട്ടിലെത്തിയിരുന്നതായി പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. ഈ ബന്ധം അറിഞ്ഞ ഭർത്താവ് രാജീവ് പലപ്രാവശ്യം വിലക്കിയിരുന്നതുമാണ്.
അതിരയുടെ ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തി
ആതിരയിൽ നിന്ന് ജോൺസൺ ആദ്യം ഒരു ലക്ഷത്തോളം രൂപ വാങ്ങി. കൃത്യത്തിന് മൂന്നുദിവസം മുമ്പും 2500 രൂപ ജോൺസൺ വാങ്ങി. ഒടുവിൽ കൂടെ ചെല്ലണമെന്ന് ജോൺസൺ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ കുട്ടിയുള്ളതിനാൽ കൂടെ വരാൻ കഴിയില്ലെന്ന് യുവതി പറഞ്ഞു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃത്യം നടക്കുന്ന ദിവസം രാവിലെ ഒമ്പതോടെ വീട്ടിലെത്തിയ ജോൺസൺ ചായ ആവശ്യപ്പെട്ട പ്രകാരം യുവതി ചായ കൊടുത്തു. ഇതിനിടെ കത്തി കിടക്കമെത്തക്കടിയിൽ ഒളിപ്പിച്ചു. ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തിയുള്ള പൈശാചിക കൊലപാതകമെന്നാണ് കേസ്. അന്നേദിവസം രാവിലെ ജോൺസൺ പെരുമാതുറയിലെ വാടക മുറിയിൽനിന്ന് കത്തിയുമായി പോകുന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. അഞ്ചുദിവസം മുമ്പാണ് പെരുമാതുറയിൽ ഇയാൾ വാടക മുറിയെടുത്തത്.
ഇൻസ്റ്റഗ്രാമിൽ പന്ത്രണ്ടായിരത്തോളം ഫോളോവേഴ്സുള്ള ആളാണ് ജോൺസൺ. ഫിസിയോതെറപ്പിസ്റ്റ് എന്നാണ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെടുത്തിയിരുന്നത്.
ഇയാളുടെ ഫോട്ടോ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഫോളോവേഴ്സിന്‍റെ എണ്ണം കുറഞ്ഞു.
കൊല്ലത്തെയും കൊച്ചിയിലെയും വിലാസങ്ങൾ ഉപയോഗിച്ച് നിരവധി മൊബൈൽ കണക്ഷനുകൾ ജോൺസൺ എടുത്തിട്ടുണ്ട്.. "
https://www.facebook.com/Malayalivartha


























