Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കായി വിവിധ പദ്ധതികൾ നടപ്പാക്കും; വിവിധ സേവനങ്ങൾ ഉറപ്പാക്കും; ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കായി 'അൻപ്' പ്രത്യേക ക്യാമ്പയിൻ; ഉദ്‌ഘാടനം നിർവ്വഹിച്ച് മന്ത്രി ആർ.ബിന്ദു

29 OCTOBER 2025 05:46 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കായി 'അൻപ്' പ്രത്യേക ക്യാമ്പയിൻ ആദ്യഘട്ട പരിപാടികളുടെ സംസ്ഥാനതല ഉദ്‌ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവ്വഹിച്ചു. ആന്റണി രാജു എം.എൽ.എ അധ്യക്ഷനായി.

കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് ബൗദ്ധിക വെല്ലുവിളി നേരിടുന്നവരെ കരുതലോടെ ചേർത്തുപിടിച്ച്, സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ 'അൻപ്' എന്ന പ്രത്യേക ക്യാമ്പയിൻ പരിപാടിക്ക് ഇതോടെ തുടക്കം കുറിച്ചിരിക്കുകയാണ്.

ബൗദ്ധിക വെല്ലുവിളിയെക്കുറിച്ചും അത് നേരിടുന്നവരെക്കുറിച്ചും സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനുമായാണ് ഈ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത് എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ :ആർ. ബിന്ദു പറഞ്ഞു.ഇതിന്റെ ഭാഗമായി ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കായി വിവിധ പദ്ധതികൾ നടപ്പാക്കും. വിവിധ സേവനങ്ങൾ ഉറപ്പാക്കും. വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിൽ ക്ഷമത വർദ്ധിപ്പിക്കൽ, സംരംഭക താൽപ്പര്യം പ്രോത്സാഹിപ്പിക്കൽ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാന പദ്ധതികൾ നടപ്പാക്കുക മന്ത്രി കൂട്ടിച്ചേർത്തു.

ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ നേതൃത്വത്തിൽ സ്വയംസഹായ സംഘങ്ങൾ രൂപീകരിക്കും.ഈ സംഘങ്ങളുടെ കീഴിൽ ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കുള്ള പ്രത്യേക കഴിവുകൾ മെച്ചപ്പെടുത്താൻ പ്രോത്സാഹനം നൽകും. ഇവർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനും, സർഗ്ഗശേഷി പ്രദർശിപ്പിക്കാനും കേന്ദ്രങ്ങൾ സജ്ജമാക്കും. സമ്പൂർണ ശാക്തീകരണവും പുനരധിവാസവും ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ കൂടി അവകാശമാണ്. സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാനും പുത്തൻ പദ്ധതികളിലേക്ക് എത്തിക്കാനും കഴിയുന്ന സമഗ്രപ്രവർത്തനത്തിന് 'അൻപ്' വഴിയൊരുക്കും.

ബൗദ്ധിക വെല്ലുവിളികൾക്ക് കാരണമാകുന്ന അവസ്ഥകൾ ചെറിയ പ്രായത്തിൽ തന്നെ കണ്ടെത്തിയാൽ ശരിയായ പിന്തുണയും പരിശീലനവും തെറാപ്പികളും നൽകാൻ കഴിയും. കുട്ടികളിൽ വികാസ പരിമിതിക്ക് ഫലപ്രദമായ ഇടപെടലുകൾ നടത്താനും അവരെ സമൂഹത്തിൽ മറ്റുള്ളവരോടൊപ്പം കൊണ്ടുവരുവാനും സഹായിക്കുന്ന സമഗ്ര പദ്ധതിയായ അനുയാത്ര ഉൾപ്പടെയുള്ളവ സർക്കാരിന്റെ ഈ മേഖലയിലെ സമഗ്രമായ ഇടപെടലുകളാണ്. ഇതിന്റെ ഭാഗമായി ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളേയും, സേവനങ്ങളേയും കുറിച്ചുള്ള വിവരങ്ങൾ നൽകും.

തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ വെച്ച് നടന്ന 'അൻപ്' ക്യാമ്പയിന്റെ ആദ്യ ഘട്ട ഉദ്‌ഘാടനവേളയിൽ ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളേയും, സേവനങ്ങളേയും കുറിച്ചുള്ള കൈപ്പുസ്തക പ്രകാശനം, പുതിയ പദ്ധതികളുടെയും, സേവനങ്ങളുടെയും പ്രഖ്യാപനം, ഭിന്നശേഷി കമ്മീഷണർ നയിക്കുന്ന പാനൽ ചർച്ച, യു.ഡി.ഐ.ഡി, ലീഗൽ ഗാർഡിയൻഷിപ്പ്, നിരാമയ ഇൻഷുറൻസ് എന്നിവയുടെ ക്യാമ്പുകൾ, ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനം, സഹയോഗി പദ്ധതിയുടെ വീഡിയോ പ്രകാശനം, പ്രചോദനം പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുത്ത NGO –കൾക്ക് ഉത്തരവ് കൈമാറൽ നടന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (3 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (3 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (3 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (3 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (3 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (3 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (3 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (4 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (4 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (4 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (4 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends