ചാരായമെത്തിച്ചയാള്‍ വിദേശത്തേക്ക് മുങ്ങി... ചാലക്കുടി സ്വദേശിയായ ജോമോന്‍ വിദേശത്തേയ്ക്ക് കടന്നത് തന്ത്രപൂര്‍വം

മണിയുടെ മരണത്തെക്കുറിച്ചുള്ള കേസ് അന്വേഷണം വഴിത്തിരിവിലേക്ക്. മണി മരിച്ച ദിവസം അദ്ദേഹത്തിന്റെ ഔട്ട്ഹൗസ് ആയ പാഡിയില്‍ ചാരായം എത്തിച്ചയാളെ പോലീസ് തരിച്ചറിഞ്ഞു. ചാലക്കുടി സ്വദേശിയായ ജോമോനാണ് ചാരായമെത്തിച്ചതെന്നാണ് നിഗമനം. മണിയുടെ മരണത്തോടെ, അന്വേഷണം വന്നതോടെ ജോമോന്‍ വിദഗ്ധമായി മുങ്ങി. വരന്തരപ്പിള്ളിയില്‍ നിന്നാണ് പാഡിയിലേക്കു ചാരായം എത്തിച്ചതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സ്ഥിരമായി ഇവിടേക്ക് ചാരായം എത്തിച്ചിരുന്നതായി പറയുന്നു.
മണിയുടെ രക്തത്തില്‍ കീടനാശിനിയായ ക്ലോര്‍ പൈറിഫോസ്, ഈഥൈല്‍ ആല്‍ക്കഹോള്‍ (എഥനോള്‍), മീഥൈല്‍ ആല്‍ക്കഹോള്‍ (മെഥനോള്‍) എന്നിവയുടെ സാന്നിധ്യമാണ് പരിശോധനയില്‍ കണ്ടെത്തിയത്.് മണിയുടെ ശരീരത്തില്‍ കീടനാശിനി എങ്ങനെ വന്നുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. മദ്യം കഴിച്ച് മണിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ശരീരത്തില്‍ ചാരായത്തിന്റെയും കീടനാശിനിയുടെയും അംശം കണ്ടെത്തുകയും ചെയ്‌തെങ്കിലും ഒപ്പം മദ്യപിച്ചവര്‍ക്ക് പ്രശ്‌നങ്ങളൊന്നും അനുഭവപ്പെട്ടിരുന്നില്ല. ഇത് ദുരൂഹത ഏറുകയാണ്.
മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം സഹായികള്‍ പാഡി വൃത്തിയാക്കിയത് വളരെയധികം സംശയത്തിനിട നല്‍കുന്നു. അതിനാല്‍ പൊലീസിനും എക്‌സൈസിനും ഇവിടെനിന്ന് സാമ്പിളുകളൊന്നും ശേഖരിക്കാനായില്ല. കേസുമായി ബന്ധപ്പെട്ട് പത്തു പേരെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശേഖരിച്ച രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകള്‍ വീണ്ടും കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയില്‍ പരിശോധിക്കും. മരിക്കുന്നതിന് മുമ്പുള്ള സാമ്പിളായതിനാല്‍ കീടനാശിനിയുടെയും മറ്റും സാന്നിധ്യം രാസപരിശോധനയില്‍ കണ്ടെത്തിയതിനെക്കാള്‍ ഉയര്‍ന്ന അളവിലുണ്ടാവാനും സാധ്യതയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























