ആത്മവിശ്വാസം ഇല്ലെങ്കിൽ താൻ ഒന്നും പറയാറില്ല... പറ്റാത്ത കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല...സാധാരണക്കാരോടുള്ള പ്രതിബദ്ധതയാണ് സർക്കാരിന്റെ മുഖമുദ്രയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

സർക്കാരിന് നല്ല ആത്മവിശ്വാസമുണ്ട്....ചെയ്യാവുന്ന കാര്യങ്ങളേ പറയാറുള്ളൂ. ധാരാളം പ്രഖ്യാപനങ്ങളോ പ്രസ്താവനകളോ നടത്താറില്ല. ഇതു ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ തന്നെയാണ്. സാധാരണക്കാരോടുള്ള പ്രതിബദ്ധതയാണ് സർക്കാരിന്റെ മുഖമുദ്രയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രഖ്യാപനങ്ങൾ നന്നായി നടപ്പാക്കാനായി കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ആത്മവിശ്വാസം ഇല്ലെങ്കിൽ താൻ ഒന്നും പറയാറില്ല. പറ്റാത്ത കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. ഈ ആത്മവിശ്വാസം ധനവകുപ്പിനുമുണ്ട്. മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
ഇതിലും വലിയ പ്രഖ്യാപനങ്ങൾ ഒന്നാം പിണറായി സർക്കാർ നടത്തിയിട്ട്, അതു നടപ്പിലാക്കേണ്ട ഏറ്റവും വലിയ ബാധ്യത ധനവകുപ്പിനായിരുന്നു. കോവിഡിന്റെ സമയവും കേന്ദ്രത്തിന്റെ വലിയ തോതിലുള്ള കടുംവെട്ടും നടന്ന സമയമായിരുന്നു അത്. എന്നാലും നല്ല നിലയിൽ അതു നടപ്പിലാക്കാൻ സാധിച്ചു. ഇപ്പോഴും സർക്കാരിന് നല്ല ആത്മവിശ്വാസമുണ്ട്.പിണറായി വിജയൻ സർക്കാർ പറയുന്ന കാര്യങ്ങൾ ചെയ്യുന്നവരാണ്. ചെയ്യാവുന്ന കാര്യങ്ങളേ പറയാറുള്ളൂ. ധാരാളം പ്രഖ്യാപനങ്ങളോ പ്രസ്താവനകളോ നടത്താറില്ല. ഇതു ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ തന്നെയാണ്. അതിനുള്ള കാര്യങ്ങൾ കണ്ടിട്ടുതന്നെയാണ് ചെയ്യുന്നത്. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും പദ്ധതികൾ നടപ്പിലാക്കുമെന്നും ധനമന്ത്രി ബാലഗോപാൽ പറഞ്ഞു.
ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കില്ല. മദ്യത്തിന്റെയും പെട്രോളിന്റെയും ടാക്‌സ് കൂട്ടി എന്തായാലും ഇത്രയും പണം ഉണ്ടാക്കാൻ കഴിയില്ല. കിട്ടാനുള്ള പണം ഫലപ്രദമായി കളക്ട് ചെയ്യുക എന്നതാണ് പ്രധാനമായുള്ളത്. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങളിലും ഉത്തരവാദിത്തപൂർണമായ നിലപാടു തന്നെയായിരിക്കും സർക്കാർ സ്വീകരിക്കുന്നത്.
"
https://www.facebook.com/Malayalivartha






















