ആറുവയസുകാരി അതിഥി നമ്പൂതിരിയുടെ കൊലപാതക കേസ്... അച്ഛനും രണ്ടാനമ്മക്കും ജീവപര്യന്തം തടവ്...

ആറുവയസുകാരി അതിഥി നമ്പൂതിരിയുടെ കൊലപാതക കേസിൽ അച്ഛനും രണ്ടാനമ്മക്കും ജീവപര്യന്തം തടവ്. അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്ന ദേവിക അന്തർജനം എന്നിവർക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്.
തടവുശിക്ഷയ്ക്കു പുറമെ പ്രതികൾ രണ്ട് ലക്ഷം രൂപ പിഴ നൽകണം. പിഴ നൽകിയില്ലെങ്കിൽ കൂടുതൽ കാലം തടവുശിക്ഷ അനുവിക്കണമെന്നും വിധിയിൽ പറയുന്നു.
പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷനൽ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പ്രതികൾക്കെതിരെ കൊലപാതകകുറ്റം തെളിയിക്കാനായി പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് സെഷൻസ് കോടതി നേരത്തെ വിധിച്ചത്.
ഈ വിധിയെ ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
അതേസമയം 2013ലാണ് അതിഥി നമ്പൂതിരിയെ പട്ടിണിക്കിട്ടും ശാരീരികമായി പീഡിപ്പിച്ചും പ്രതികൾ കൊലപ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha






















