തിരുവനന്തപുരം ഉറിയാക്കോട് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം...

തിരുവനന്തപുരം ഉറിയാക്കോട് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. അസം സ്വദേശി സരോജ് (സ്വാമി) ആണ് മരിച്ചത്. സോഫാ സെറ്റി നിർമാണത്തിനുള്ള കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്.
എച്ച് എസ് മാർക്കറ്റിൽ സോഫാസെറ്റി നിർമാണ ഫാക്ടറിയിലാണ് അപകടമുണ്ടായത്. സോഫാ നിർമാണത്തിനിടെ കംപ്രസർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ സരോജിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. സരോജിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
ഫാക്ടറിയിൽ നടന്ന പരിശോധനയിൽ കംപ്രസർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് അധികൃതർ . മറ്റ് തൊഴിലാളികൾക്കാർക്കും അപകടത്തിൽ പരുക്കളില്ല.
"
https://www.facebook.com/Malayalivartha






















