മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിൽ നിര്യാതനായി

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ബംഗളൂരുവിൽ നിര്യാതനായി. നിലമ്പൂർ മമ്പാട് സ്വദേശി പരേതനായ ഷൗക്കത്തലിയുടെ മകൻ എം. മൻസൂർ അലിയാണ് (52) മരിച്ചത്.
ബിസിനസ് ആവശ്യാർഥം തിങ്കളാഴ്ച ബംഗളൂരുവിൽ എത്തിയ മൻസൂറിനെ ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ജയദേവ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
മഡിവാള പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു പ്രവർത്തകരുടെ നേതൃത്വത്തിൽ വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
ബംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും. മാതാവ്: മറിയ. ഭാര്യ: സുനീറ. മക്കൾ: നദ, നിദാൽ, നഹാൻ. ഖബറടക്കം മമ്പാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
https://www.facebook.com/Malayalivartha






















