മംഗളൂരു നിട്ടൂരിലെ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

നിട്ടൂരിലെ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. പഡുബിദ്രി എ.എസ്.ഐ സുദേഷ് ഷെട്ടിയുടെ മകൾ സ്പർശയാണ് (24) മരിച്ചത്.
കരാവലി ഭാഗത്തുനിന്ന് സന്തകട്ടെയിലേക്ക് പോകുകയായിരുന്ന രാകേഷ് എന്നയാൾ ഓടിച്ച കാർ പിന്നിൽ നിന്ന് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പിൻ സീറ്റിൽ സഞ്ചരിച്ച മാതാവ് ഷർമിളയെ (49) പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























