കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയെക്കുറിച്ചു ഹൈക്കമാന്‍ഡിന്റെ സമാന്തര സര്‍വേക്ക് എതിരെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് എതിര്‍പ്പ്

സംസ്ഥാന നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സാധ്യതാ പട്ടികയെക്കുറിച്ചു ഹൈക്കമാന്‍ഡിന്റെ സമാന്തര സര്‍വേക്ക് എതിരെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് എതിര്‍പ്പുള്ളതായി സൂചന. ഓരോ മണ്ഡലത്തിലേക്കും നാലു മുതല്‍ ഏഴുവരെ പേരുകളാണു സംസ്ഥാന നേതൃത്വം നല്‍കിയത്. ഇവരില്‍ ജയസാധ്യതയുള്ളത് ആര്‍ക്കൊക്കെയാണ് എന്നതിനെക്കുറിച്ചാണ് സര്‍വേ. സര്‍വ്വെ വെറും പ്രഹസനമാണെന്നും എ, ഐ ഗ്രൂപ്പുകളെ തടയിടാനാണ് ഇത്തരത്തിലുള്ള നീക്കമെന്നാണ് നേതാക്കളുടെ ആക്ഷേപം. എ, ഐ ഗ്രൂപ്പ് സമവാക്യങ്ങളനുസരിച്ചാണ് പലയിടത്തും സീറ്റ് വിഭജനം നടന്നിരിക്കുന്നത്. ഹൈക്കമാന്‍ഡിന്റെ് നേരിട്ട് അന്വേഷണം നടത്തുന്നതിലൂടെ പലരുടെയും പേരുകള്‍ വെട്ടി പകരം സുധീരന് താല്പര്യമുള്ളവരെ തിരുകികയറ്റാനുള്ള ശ്രമമാണെന്നാണ് നേതാക്കളുടെ അഭിപ്രായം. കരുണാ എസ്റ്റേസ്റ്റ് വിവാദത്തില്‍ സൂധീരനെ ഒറ്റപ്പെടുത്താനുള്ള ശ്രമം കോണ്‍ഗ്രസ്സിനുള്ളില്‍ നടന്നിരുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലും ഒറ്റക്കെട്ടായി നിന്നാണ് സുധീരനെ എതിര്‍ത്തത്.
സ്വകാര്യ ഏജന്‍സി വഴി നടത്തുന്ന ഈ സര്‍വേയ്ക്ക് ഒരാഴ്ചയെങ്കിലും സമയമെടുക്കും എന്നതിനാല്‍ സംസ്ഥാന നേതൃത്വം 27നു മാത്രമേ അന്തിമ ചര്‍ച്ചയ്ക്കായി ഡല്‍ഹിക്കു തിരിക്കുന്നുള്ളൂ. സിപിഎമ്മിന്റെയും സിപിഐയുടെയും അന്തിമ പട്ടിക വൈകുന്ന സാഹചര്യത്തില്‍ തിരക്കിട്ടു ചര്‍ച്ചകള്‍ നടത്തേണ്ടതില്ലെന്നുകൂടി അഭിപ്രായങ്ങള്‍ വന്നതോടെ ഇന്നു ചേരാനുള്ള കെപിസിസി തിരഞ്ഞെടുപ്പു കമ്മിറ്റി യോഗവും മാറ്റിവച്ചു.
21നു അഞ്ചിനു തിരഞ്ഞെടുപ്പു കമ്മിറ്റി യോഗം ചേരുമെന്നാണു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ അറിയിച്ചത്. നേതാക്കളുടെ അസൗകര്യം കാരണമാണ് ഇന്നത്തെ കെപിസിസി യോഗം മാറ്റിവച്ചത്. ഇന്നു കേരള കോണ്‍ഗ്രസു(എം)മായുള്ള സീറ്റ് വിഭജന ചര്‍ച്ച കോട്ടയത്തു നിശ്ചയിച്ചിട്ടുണ്ട്. 21നു തന്നെ യുഡിഎഫ് നേതൃയോഗവും നിശ്ചയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























