കീടനാശിനി വന്ന വഴി? വാറ്റിയത് വരന്തരപ്പിള്ളിയിലെ ഒരു വീട്ടില്‍ വച്ച്; തങ്ങളുടെ ചാരായത്തില്‍ കീടനാശിനി ചേര്‍ത്തിരുന്നില്ല... പിന്നെ?

മണിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണം വഴിത്തിരിവില്‍. വരന്തരപ്പിള്ളിയിലെ ഒരു വീട്ടില്‍ വച്ചാണ് ഇവര്‍ വാറ്റ് ചാരായം നിര്‍മ്മിച്ചതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. ഇതിന് മുമ്പും പലതവണകളിലായി മദ്യസല്‍ക്കാരത്തിന് വാറ്റു ചാരായം കൊണ്ടുവന്നിരുന്നുവെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു. വാറ്റുചാരായത്തില്‍ വീര്യം കൂട്ടാന്‍ പല മരുന്നുകളും ചേര്‍ക്കാറുണ്ട്. എന്നാല്‍ വരന്തരപ്പിള്ളിയില്‍ നിര്‍മ്മിക്കുന്ന ചാരായത്തില്‍ ഇപ്പോള്‍ സംശയിക്കുന്ന ക്‌ളോറി പൈറോസിസ് എന്ന കീടനാശിനി കലര്‍ത്തിയിരുന്നില്ലെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കീടനാശിനി പാടിയിലെ റസ്റ്റ് ഹൗസില്‍ എങ്ങനെയെത്തി എന്നതിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം പാടിയിലെ ഔട്ട് ഹൗസില്‍ ചാരായം എത്തിച്ചത് മണിയുടെ സുഹൃത്ത് ജോമോനാണെന്ന് പൊലീസ് കണ്ടെത്തി. വിദേശത്തേക്ക് കടന്ന ഇയാളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി. ചാരായം വാറ്റിയതും കൊണ്ടു വന്നതുമായി സംഘത്തില്‍ ആറുപേരുണ്ട്. ഇവര്‍ക്കെതിരെ ചാലക്കുടി പൊലീസ് കേസെടുത്തു. ജോയി, ജോമോന്‍, മുരുകന്‍, അരുണ്‍ എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. മറ്റു രണ്ടു പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. മണിയെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തലേദിവസം നടന്ന മദ്യസല്‍ക്കാരത്തില്‍ ഇവരും പങ്കെടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതിനകം 140തിലധികം പേരെ ചോദ്യം ചെയ്‌തെങ്കിലും ഇതുമായി ബന്ധപ്പെട്ട സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. അതേ സമയം ജാഫര്‍ ഇടുക്കി, തരികിട സാബു എന്നിവര്‍ നല്‍കിയ മൊഴിയും മറ്റുള്ളുവരുടെ മൊഴികളും തമ്മില്‍ വൈരുദ്ധ്യമുള്ളതിനാല്‍ ഇവരെ വീണ്ടും അവശ്യഘട്ടത്തില്‍ ചോദ്യം ചെയ്യും.
സാമ്പത്തിക താല്‍പര്യം മുന്‍നിറുത്തി മണിക്കൊപ്പം നിന്നിരുന്ന ഒരു സംഘം കൂട്ടുകാരുണ്ടായിരുന്നുവെന്ന മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പണം തട്ടാന്‍ മണിയെ വകവരുത്തിയതാകാമെന്ന വാദത്തില്‍ പൊലീസ് വിശ്വസിക്കുന്നില്ല. സുഹൃത്തുക്കളെ സംബന്ധിച്ചിടത്തോളം മണിയൊരു പൊന്‍മുട്ടയിടുന്ന താറാവായിരുന്നു. മണി ജീവിച്ചിരിപ്പുണ്ടെങ്കിലേ അവരുടെ കാര്യങ്ങള്‍ നടക്കുവെന്നതിനാലാണിത്. സംഭവദിവസം മണി ചാരായം കഴിച്ചിരുന്നുവോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടുവര്‍ഷമായി മണി ബിയര്‍ മാത്രമേ കഴിക്കാറുള്ളുവെന്നാണ് സുഹൃത്തുക്കളും വീട്ടുകാരും പറയുന്നത്. ഈ സാഹചര്യത്തിലും മണി ലിവര്‍ സിറോസിസ് എന്ന രോഗ ബാധിതനായിരുന്നു. 2015 മേയ് മാസത്തില്‍ മണിയെ അസുഖവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബിയര്‍ കഴിക്കുന്നയാളും ലിവര്‍ സിറോസിസ് ഉള്ളയാളുമായ ഒരാള്‍ പെട്ടെന്നൊരു ദിവസം ചാരായം കഴിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യമാറ്റങ്ങളെക്കുറിച്ച് പൊലീസ് മെഡിക്കല്‍ രംഗത്തെ വിദ്ഗദരുടെ അഭിപ്രായം തേടും. അപ്പോഴും കീടനാശിനി എങ്ങനെ മണിയുടെ ശരീരത്തില്‍ എത്തിയെന്നതാണ് പൊലീസിനെ കുഴക്കുന്ന ചോദ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























