ശബരിനാഥിനെ കളത്തിലിറക്കുന്നു....തിരുവനന്തപുരം കോര്‍പറേഷനില്‍ കരുത്തുകാട്ടാനൊരുങ്ങി കോണ്‍ഗ്രസ്...

തിരുവനന്തപുരം കോര്‍പറേഷനില്‍ കരുത്തുകാട്ടാനൊരുങ്ങി കോണ്‍ഗ്രസ്. ഇന്ന് ഡിസിസി ഓഫിസില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ബിജെപിക്ക് വ്യക്തമായ സ്വാധീനമുള്ള കോര്‍പറേഷനില്‍ ജനകീയരായ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എഐസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ശബരിയെ കളത്തിലിറക്കുന്നത്.
കവടിയാര്‍ വാര്‍ഡില്‍ നിന്നാകും ശബരി മത്സരിക്കുക. അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാര്‍ഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാര്‍ഡായ കവടിയാറില്‍ മത്സരിക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷന്റെ ചുമതല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനാണ്. കെപിസിസി ഭാരവാഹികളെയും കെഎസ്.യു, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെയും മത്സരിപ്പിച്ച് കോര്‍പ്പറേഷന്‍ പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
https://www.facebook.com/Malayalivartha

























