ലാന്റിങ്ങിനിടെ റഷ്യയില്‍ വിമാനം തകര്‍ന്ന് മരിച്ചതില്‍ രണ്ട് മലയാളികളും

ലാന്റിങ്ങിനിടെ റഷ്യയില്‍ വിമാനം തകര്‍ന്ന് മരിച്ച 62 പേരില്‍ രണ്ട് മലയാളികളും. പെരുമ്പാവൂര്‍ വെങ്ങോല സ്വദേശികളായ ദമ്പതികളാണ് കൊല്ലപ്പെട്ടത്. വിമാനാപകടത്തില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇവര്‍ മലയാളികളാണെന്നാണ് ഏറ്റവും പുതിയ വിവരം. ഇവരുടെ പേരും മറ്റു വിശദാംശങ്ങളും ലഭ്യമായിട്ടില്ല. 55 യാത്രക്കാരും ഏഴ് ക്രൂ മെമ്പര്‍മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ദുബായ് മീഡിയ ഓഫീസ് പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
മരിച്ച യാത്രക്കാരില്‍ ഇന്ത്യക്കാര്‍ക്ക് പുറമെ 44 റഷ്യന്‍ വംശജര്‍, 8 യുക്രയ്ന്‍ വംശജര്‍ 1 ഉസ്‌ബെകിസ്ഥാനി എന്നിവരും ഉള്‍പ്പെടുന്നു.ദുബായില്‍ നിന്നും തെക്കന്‍ റഷ്യയിലേക്ക് പുറപ്പെട്ട 'ഫൈ്‌ള ദുബായ്' എന്ന യാത്രാവിമാനം റോസ്‌റ്റോവ്ഓണ്‍ഡോണ്‍ എന്ന വിമാനത്താവളത്തിലാണ് തകര്‍ന്നുവീണത്. ലാന്റിങിന് ശ്രമിച്ചപ്പോള്‍ സംഭവിച്ച പിഴവാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്.ലാന്റിങിനിടെ റണ്‍വേയില്‍ ഇടിച്ച വിമാനം ചിതറി തെറിക്കുകയായിരുന്നു എന്ന് റഷ്യന്‍ അന്വേഷണ ഏജന്‍സി തങ്ങളുടെ വെബ്‌സൈറ്റിലൂടെ വ്യക്തമാക്കുന്നു.
വിമാനത്തില്‍ 55 യാത്രക്കാരും 7 ക്രൂ മെമ്പര്‍മാരും ഉണ്ടായിരുന്നു. എല്ലാവരും അപകടത്തില്‍ കൊല്ലപ്പെട്ടതായും വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. റഷ്യന്‍ സമയം പുലര്‍ച്ചെ 3.50നായിരുന്നു അപകടം. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ആദ്യ ശ്രമത്തില്‍ വിമാനത്തിന് റണ്‍വേയില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് വീണ്ടും ലാന്റിങിന് ശ്രമിക്കവെയാണ് അപകടം സംഭവിച്ചത്. തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചുപൂട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha