മണിയുടെ സഹായിക്ക് ചാരായം നല്‍കിയത് താനെന്ന് ജോമോന്റെ കുറ്റസമ്മതം

മണിയുടെ സുഹൃത്തിന് ചാരായം നല്‍കിയത് താനെന്ന് ജോമോന്റെ വെളിപ്പെടുത്തല്‍. മണിയുടെ സുഹൃത്തുകൂടിയാണ് ജോമോന്‍. എന്നാല്‍ മണി മരിച്ച ദിവസമല്ല അതിന് ദിവസങ്ങള്‍ക്കുമുമ്പാണ് ചാരായം നല്‍കിയതെന്നും ജോമോന്‍ പറഞ്ഞു. താന്‍ ഒരു വര്‍ഷമായി വിദേശത്താണ് ജോലി ചെയ്യുന്നത്. മണി തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. സാമ്പത്തികമായും അല്ലാതെയും. സത്യത്തില്‍ എന്താണ് സംഭവിച്ചതെന്നറിയില്ല ജോമോന്‍ വ്യക്തമാക്കി. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും ഇപ്പോള്‍ വിദേശത്താണ് ജോമ്ന്‍ ഉള്ളത്.
എന്നാല്‍ കലാഭവന്‍ മണിക്ക് മദ്യസത്കാരത്തിനായി പാഡിയില്‍ ചാരായം എത്തിച്ചു നല്‍കിയത് ചാലക്കുടി സ്വദേശിയായ സുഹൃത്ത് ജോമോനാണെന്ന് പോലീസ് സ്ഥിതീകരിച്ചു. മണിയുടെ മരണത്തിനു മുന്‍പ് ഫെബ്രുവരി 25ന് ഇയാള്‍ വിദേശത്തേക്കു കടന്നു. ഫെബ്രുവരി പകുതിയോടെയാണ് ഇയാള്‍ പാഡിയില്‍ ചാരായം എത്തിച്ചത്. ഇയാളെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ നടപടി ആരംഭിച്ചതായും പോലീസ് അറിയിച്ചു.
പാഡിയില്‍ ഉപയോഗിച്ച മദ്യം നിര്‍മ്മിച്ചയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തൃശൂര്‍ വരന്തരപ്പള്ളി സ്വദേശിയായ ജോയ് ആണ് കസ്റ്റഡിയിലായത്. ഇയാള്‍ക്കെതിരെ ചാരായം നിര്‍മ്മിച്ചതിന് കേസെടുത്തിട്ടുണ്ട്.
അതേസമയം, പാഡിയില്‍ കീടനാശിനി ഉപയോഗിക്കാറില്ലെന്ന് മണിയുടെ മനേജര്‍ ജോബി മാധ്യമങ്ങളോട് വെളിപ്പെടുത്തി. ിനിമകള്‍ പലതും വേണ്ടെന്നു വച്ചത് മണി തന്നെയാണ്. ഈ മാസം ഒന്നിനു ശേഷം മണി വീട്ടിലേക്ക് പോയിട്ടില്ല. ഇക്കാര്യം ചോദിച്ചപ്പോള്‍ മദ്യം കഴിച്ച് വീട്ടില്‍ പോകില്ലെന്ന് അറിയാവുന്നതല്ലേ എന്നായിരുന്നു മറുപടി. മണിക്ക് കരള്‍രോഗമുണ്ടെന്ന് വീട്ടുകാര്‍ക്ക് അറിയാവുന്നതാണെന്നും ജോബി പറഞ്ഞു.
മണിയുടെ മരണവുമായി ബന്ധപ്പെട്ട് പത്തോളം പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യാനായി രഹസ്യ കേന്ദ്രത്തിലേക്ക് മ്ാറ്റി. മണി മരിച്ച ദിവസം പാഡിയില്‍ നടന്ന മദ്യസത്കാരത്തില്‍ ഇരുപതോളം പേര്‍ പങ്കെടുത്തതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മണി അബോധാവസ്ഥയില്‍ ആയ ദിവസം പാഡിയില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്.
മണിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളുടെയും താരങ്ങളുടെയും മൊഴികളിലെ വൈരുദ്ധ്യം കുറച്ചൊന്നുമല്ല പോലീസിനെ കുഴക്കുന്നത്. ഇതിനിടെയാണ് വീട്ടുകാരും മണിയും തമ്മില്‍ അകല്‍ച്ചയിലായിരുന്നെന്ന വാര്‍ത്തകളും പോലീസ് ഗൗരവപൂര്‍വ്വം കാണുന്നുണ്ട്. ഇനി ജോമോന്റെ മൊഴിയാണ് പോലീസ് ഗൗരവത്തിലെടുക്കുന്നത്.
പോലിസ് അന്വേഷണത്തില്‍ വരേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്.
1 നിലമ്പൂരില്‍ മണി മല്‍സരിക്കാനിരുന്നതും ഈ ദുരൂഹ മരണവുമായി ബന്ധമുണ്ടോ?
2 മണിയുടെ കുടുംബവും മണിയും തമ്മില്‍ അകല്‍ച്ച ഉണ്ടായിരുന്നോ. മണി ബെര്‍ത്ത് ഡേക്കു പോലും പാഡിയിലായിരുന്നു. വീട്ടില്‍ വന്നിരുന്നില്ലെന്ന് ഭാര്യ പറഞ്ഞിരുന്നു.
3 പാഡിയില്‍ കീടനാശിനി എങ്ങനെ വന്നു?
4 കൂടെ കുടിച്ചവര്‍ക്കൊന്നും യാതൊരു പ്രശ്‌നവുമില്ലാതെ എങ്ങനെ മണി മാത്രം ചോര ശര്‍ദ്ദിച്ചു..
യാദൃശ്ചികതക്കപ്പുറം ഒരു ഗൂഢാലോചന നടന്നോ എന്നതും അന്വേഷിക്കണം. .. ...മികച്ച ടീമാണ് അന്വേഷിക്കുന്നതെന്നാണ് ഡിജിപിയുടെ വാദം..
ആളുകളെ സംശയനിഴലില്‍ നിര്‍ത്താതെ എത്രയും പെട്ടെന്ന് സത്യം പുറത്തുവരട്ടെ ....ഞങ്ങള്‍ക്കും അതാണ് ആവശ്യം ... ടീം മലയാളി വാര്‍ത്ത
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha