ദേശീയ പാതയോരത്ത് മയക്കുമരുന്നുമായി അസം സ്വദേശിയായ യുവാവ് പിടിയില്‍

ദേശീയപാതയില്‍ 52 ഗ്രാമിന്റെ മയക്കുമരുന്നുമായി അസം സ്വദേശിയായ യുവാവ് പിടിയില്‍. അസം സ്വദേശി മുസഹിദുല്‍ ഇസ്ലാം (28) ആണ് എക്‌സൈസിന്റെ പിടിയിലായത്. പെരിന്തല്‍മണ്ണയില്‍ നിന്ന് പാലക്കാട് ഭാഗത്തേക്കുള്ള ദേശീയപാതയില്‍ കരിങ്കല്ലത്താണിയില്‍ വില്പന നടത്തുന്നതിനിടെയാണ് ഇയാളെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്.
യുവാവിന്റെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്. പെരിന്തല്‍മണ്ണയിലുള്ള യുവാക്കളെയും അന്യസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് ഇയാള്‍ ലഹരി വില്പന നടത്തിയിരുന്നത്. ലഹരി വസ്തുക്കള്‍ എവിടെ നിന്ന് ലഭിച്ചതെന്നതിനെക്കുറിച്ച് പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. അനൂപിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























