ആശുപത്രിയിലെ മോർച്ചറിക്കരികിലിരുന്ന ബൈക്ക് മോഷ്ടിച്ചു കൊണ്ട് പാഞ്ഞ കുട്ടിസംഘത്തിലെ പ്രധാനി അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ....

ആശുപത്രിയിലെ മോർച്ചറിക്കരികിലിരുന്ന ബൈക്ക് എടുത്തു കൊണ്ട് പാഞ്ഞ കുട്ടിസംഘത്തിലെ പ്രധാനി അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലായി. ബൈക്ക് റബ്ബർത്തോട്ടത്തിലേക്ക് മറിഞ്ഞാണ് അപകടം. പ്രായപൂർത്തിയാകാത്ത മൂന്നുപേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ ബൈക്ക് ഓടിച്ചിരുന്ന 14-കാരനാണ് ഗുരുതരാവസ്ഥയിലുള്ളത്. മറ്റ് രണ്ടുപേരെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്ത് ശിശുക്ഷേമസമിതിക്ക് മുന്നിൽ ഹാജരാക്കുകയും ചെയ്തു.
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മോർച്ചറിക്ക് സമീപത്തു നിന്നാണ് ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം കൗമാരക്കാർ ബൈക്ക് മോഷ്ടിച്ചത്. ഇതിൽ സഞ്ചരിക്കവേ രാത്രി 11-മണിയോടെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മന്ദിരംപടി ജങ്ഷനിലാണ് അപകടം സംഭവിച്ചത്. ബൈക്ക് കെട്ടിടത്തിലിടിച്ച് റബ്ബർത്തോട്ടത്തിലേക്ക് മറിഞ്ഞു. ബ്ലോക്കുപടിയിൽനിന്ന് പത്തനംതിട്ട ഭാഗത്തേക്ക് പോകുംവഴിയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ റാന്നി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പിടിയിലായ രണ്ടുപേർക്ക് പതിനാലും പതിനാറും വയസ്സാണ്. പതിനാലുകാരൻ മുൻപും ബൈക്ക് മോഷണക്കേസുകളിൽ ഉൾപ്പെട്ട ആളാണെന്ന് പോലീസ് .
"https://www.facebook.com/Malayalivartha

























