കെപിഎസി ലളിതയ്‌ക്കെതിരെ വടക്കാഞ്ചേരിയില്‍ വീണ്ടും പോസ്റ്ററുകള്‍

സിപിഎം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരിക്കുന്ന കെപിഎസി ലളിതയ്‌ക്കെതിരെ വടക്കാഞ്ചേരിയില്‍ വീണ്ടും പോസ്റ്ററുകള്‍. കെപിഎസി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനമായിട്ടില്ല. കെപിഎസി ലളിതയുടെ പേര് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്തത് മുതല്‍ മണ്ഡലത്തില്‍ പ്രതിഷേധം വ്യാപകമാണ്.
കെപിഎസി ലളിതയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ നേരത്തേയും മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
'ഇടതുപക്ഷത്തിന് തെറ്റുപറ്റുന്നു' എന്ന് എഴുതിയിട്ടുള്ള പോസ്റ്ററുകളാണ് വടക്കാഞ്ചേരി പാലസ് റോഡ്, ഓട്ടുപാറ, പുല്ലാനിക്കാട് എന്നിവിടങ്ങളില്‍ വ്യാപകമാകുന്നത്. 'വടക്കാഞ്ചേരിയിലെ ജനകീയ മുഖങ്ങള്‍ തഴയപ്പെടുന്നു', 'ഇത് ഒരു വിമതന്റെ ശബ്ദമല്ല, പതിനായിരക്കണക്കിന് വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ അപേക്ഷയും വികാരവുമാണ്.
മാനിക്കാതെ പോകരുത്' ... ഇങ്ങനെയൊക്കെയാണ് പോസ്റ്ററുകളില്‍ ഉള്ളത്.
നൂലില്‍ കെട്ടി ഇറക്കിയ താലപ്പൊലിമയുടെ സേവനം ഈ നാടിനാവശ്യമില്ല എന്ന രീതിയില്‍ കഴിഞ്ഞ ദിവസം പോസ്റ്ററുകല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'വടക്കാഞ്ചേരിയുടെ ഹൃദയത്തെ തൊട്ടറിഞ്ഞ നേതാവിനെയാണ് ഈ നാടിനാവശ്യം', 'ഈ പ്രതിഷേധം ജനങ്ങളുടെ വികാരമായി മാറുന്നു' എന്നൊക്കെ പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
വടക്കാഞ്ചേരിയുടെ ജനകീയ നായകന്‍ സേവ്യര്‍ ചിറ്റിലപ്പിള്ളിയെയാണ് മണ്ഡലത്തിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നത് എന്ന്പറഞ്ഞും ഫല്‍ക്‌സ് ബോര്‍ഡ് ഇറങ്ങിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha