കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കുന്ന സംഘത്തെ വിപുലീകരിച്ചു, എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കുന്ന സംഘത്തെ വിപുലീകരിച്ചു.കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ ചുമതല എസ്.പി ഉണ്ണിരാജയ്ക്ക് നല്‍കി. അന്വേഷണ സംഘം വിപുലീകരിച്ച് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സോജനെയും സംഘത്തില്‍ ഉള്‍പ്പെടുത്തി. തൃശൂര്‍ റേഞ്ച് ഐജിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് നടപടി. നേരത്തേ, പൊലീസ് കസ്റ്റഡിയിലുള്ള നാലു പേരെയും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചാരായം കൊണ്ടുവന്നതിനും കുടിച്ചതിനുമാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥര്‍ കീടനാശിനിക്കുപ്പികളും കണ്ടെടുത്തു. മണിയുടെ വീടിന് പരിസരത്തുനിന്നാണ് കീടനാശിനിക്കുപ്പികള്‍ കണ്ടെത്തിയത്. കുപ്പികളിലെ കീടനാശിനി ഏതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചാലക്കുടിയില്‍ മണിയുടെ ഔട്ട് ഹൗസായ പാടിയില്‍ നിന്ന് കണ്ടെടുത്ത കുപ്പിയില്‍ രാസവസ്തുക്കള്‍ ഉളളതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. എന്നാല്‍ കീടനാശിനിയാണോ എന്ന് ഉറപ്പിക്കാറായില്ല. കുപ്പികള്‍ രാസപരിശോധനയ്്ക്ക് അയക്കാനാണ് തീരുമാനം.
പാടിയില്‍ പൊലീസിന്റേയും എക്‌സൈസിന്റേയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കുപ്പികള്‍ കണ്ടെടുത്തത്. ഇവിടെ വച്ചാണ് കീടനാശിനി മണിയുടെ ശരീരത്തിനുള്ളില്‍ ചെന്നതെന്ന് പൊലീസ് ഉറപ്പിക്കുന്നു. എന്നാല്‍ പാടിയില്‍ കീടനാശിനി എങ്ങനെയെത്തി എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മണി നേരിട്ട് കീടനാശിനി വാങ്ങാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസ് നിഗമനം. ഏതാനും പ്ലാസ്റ്റിക് കുപ്പികള്‍ കൂടി ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതും വിശദമായ പരിശോധനയ്ക്ക് അയക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha