അപ്രതീക്ഷിത വിയോഗം.... ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ 30കാരൻ കുഴഞ്ഞുവീണ് മരിച്ചു

ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ മുപ്പതുകാരൻ കുഴഞ്ഞുവീണ് മരിച്ചു. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് സംഭവം നടന്നത്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഡവലപ്പ്‌മെന്റ് ഓഫീസർ രവീന്ദ്ര അഹിർവാർ ആണ് മരിച്ചത്.
ഝാൻസിയിലെ നാൽഗഞ്ച് സ്വദേശിയാണ്. ബൗളിംഗ് ചെയ്യുകയായിരുന്ന രവീന്ദ്ര അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളം കുടിച്ചു. ഇതിന് പിന്നാലെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഝാൻസിയിലെ ഗവൺമെന്റ് ഇന്റർ കോളേജ് ഗ്രൗണ്ടിൽ (ജിഐസി) ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു സംഭവം നടന്നത്.
ആഴ്‌ചകൾക്ക് ശേഷം വീണ്ടും കളിക്കാനെത്തിയതായിരുന്നു യുവാവ്. കുഴഞ്ഞുവീണതിന് പിന്നാലെ സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്‌ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനമെന്നും എന്നാൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും ഡോക്‌ടർമാർ.
" f
https://www.facebook.com/Malayalivartha


























