കലാഭവന്‍ മണിയുടെ മരണം: തരികിട സാബു മൊഴി മാറ്റി പറഞ്ഞു, പാഡി ഔട്ട് ഹൗസില്‍ വച്ച് താന്‍ മദ്യപിച്ചിരുന്നു

കലാഭവന്‍ മണിയുടെ മരണത്തില്‍ തരികിട സാബു പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. മണിയുടെ പാഡി ഔട്ട് ഹൗസില്‍ പോയപ്പോള്‍ മദ്യപിച്ചെന്ന സത്യം സാബു തുറന്ന് സമ്മതിച്ചു. നേരത്തെ പോലീസിന് നല്‍കിയ മൊഴിയില്‍ സാബു മദ്യപിച്ചിരുന്നില്ല എന്നാണ് പറഞ്ഞിരുന്നത്. ഈ മൊഴിയാണ് സാബു ഇപ്പോള്‍ മാറ്റി പറഞ്ഞിരിക്കുന്നത്.
സാബു മണിയെ കാണാന്‍ എത്തിയപ്പോള്‍ മദ്യപിച്ചിരുന്നില്ലെന്ന് ജാഫര്‍ ഇടുക്കി കള്ളം പറഞ്ഞതാണെന്നും സാബു വ്യക്തമാക്കി. വ്യക്തിപരമായ കാര്യങ്ങളായതിനാലാണ് മുമ്പ് തുറന്നുപറയാതിരുന്നതെന്നും സാബു പറഞ്ഞു. ജാഫര്‍ ഇടുക്കിയുടെ സുഹൃത്ത് വിനുവാണ് അന്ന് മദ്യം കൊണ്ടുവന്നത്.
വിനു പ്രൊഡക്ഷന്‍ കണ്‍േട്രാളറാണെന്നാണ് ജാഫര്‍ പരിചയപ്പെടുത്തിയത്. സിദ്ധാര്‍ത്ഥ റീജന്‍സിയില്‍ നിന്നാണ് അന്ന് ബിയര്‍ വാങ്ങിയെത്തിച്ചതെന്ന് ജാഫര്‍ ഇടുക്കി പറഞ്ഞതായും സാബു പറഞ്ഞു. മദ്യം കൊണ്ടുപോയിട്ടില്ലെന്നും, പാഡിയില്‍ മദ്യമുണ്ടായിരുന്നെന്നുമാണ് ജാഫര്‍ ഇടുക്കിയും സാബുവും മുന്‍പ് പറഞ്ഞിരുന്നത്. മണി മദ്യപിച്ചോയെന്നത് കണ്ടില്ല. അന്ന് മണി വിനു കൊണ്ടുവന്ന ബിയര്‍ കഴിച്ചോയെന്നത് ശ്രദ്ധിച്ചില്ലെന്നും സാബു പറഞ്ഞു.
മറ്റ് മദ്യങ്ങള്‍ അവിടെയുള്ളവര്‍ കഴിച്ചിട്ടുണ്ടാകാന്‍ സാധ്യതയുണ്ട്. മാധ്യമങ്ങളെ പേടിയാണെന്നും രണ്ട് ദിവസമായി ടിവി തുറന്നിട്ടെന്നും സാബു പറഞ്ഞു. പത്തുപേരെ കസ്റ്റഡിയിലെടുത്തത് അറിഞ്ഞത് സുഹൃത്ത് പറഞ്ഞിട്ട്. കലാഭവന്‍ മണി മരിച്ചപ്പോള്‍ തനിക്ക് തോന്നാത്തതുകൊണ്ടാണ് പോകാതിരുന്നതെന്നും സാബു വെളിപ്പെടുത്തി. മണി മരിച്ചതിലുള്ള വിഷമം കൊണ്ടാണ് പോകാതിരുന്നത്. അന്ന് താന്‍ കായംകുളത്തെ വീട്ടിലായിരുന്നുവെന്നും സാബു പറഞ്ഞു. സാബുവും ജാഫറും മണി മരിച്ചപ്പോള്‍, കാണാന്‍ പോകാത്തതിനെക്കുറിച്ച് മണിയുടെ ബന്ധുക്കള്‍ ആരോപണമുന്നയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha