വാസുവിന്റെ അറസ്റ്റ് ഇന്ന് സംഹാരതാണ്ഡവം എടുത്ത് ഹൈക്കോർട്ട്..! SIT യുടെ റിപ്പോർട്ട് മേശപ്പുറത്ത്..! പ്രശാന്ത് പെട്ടു

ശബരിമല സ്വര്‍ണ മോഷണത്തിന്റെ വിഹിതം ജില്ലയിലെ ചില സിപിഎം നേതാക്കളും കൈപ്പറ്റിയെന്ന് സൂചന. മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ മണ്ണടി സ്വദേശി സുധീഷ് കുമാര്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് ഒരാഴ്ചയോളം അടൂരിലെ സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ രാത്രികാലങ്ങളില്‍ സുധീഷിന്റെ വീട്ടില്‍ രഹസ്യ ചര്‍ച്ച നടന്നിരുന്നു.
അന്വേഷണവും അറസ്റ്റും മുരാരി ബാബുവിലേക്ക് വരുന്നതിന് മുന്‍പ് തന്നെ സിപിഎം നേതാക്കള്‍ക്ക് അപകടം മണത്തിരുന്നു. സുധീഷ് കുമാറിന് മോഷണത്തില്‍ നിര്‍ണായക പങ്കുണ്ടെന്ന് മറുനാടന്‍ വാര്‍ത്തയും നല്‍കിയിരുന്നു. ഇതിനിടെയാണ് രണ്ടാഴ്ചയോളം സിപിഎം നേതാക്കള്‍ രാത്രികാല രഹസ്യ ചര്‍ച്ച സുധീഷിന്റെ വീട്ടില്‍ നടത്തിയത്.
https://www.facebook.com/Malayalivartha


























