മണിയുടെ സ്വത്തു വകകളുടെ വിശദാംശങ്ങള്‍ പൊലീസ് അന്വേഷിക്കുന്നു

നടന്‍ കലാഭവന്‍ മണിയുടെ സ്വത്തു വകകളുടെ വിശദാംശങ്ങള്‍ പൊലീസ് അന്വേഷിക്കുന്നു. സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്വത്ത് ആരെങ്കിലും കൈവശപ്പെടുത്തി മണിയെ ചതിച്ചു കൊന്നതാണോ എന്നാണ് മുഖ്യ അന്വേഷണം. മണിയുടെ സഹായികളുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. മണിയെ അപായപ്പെടുത്താനുള്ള സാധ്യത അറിയുന്നതിനാണ് അന്വേഷണം.
മണി മരിച്ചതു വിഷം ഉള്ളില്‍ച്ചെന്നാണെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ആന്തരികാവയവ പരിശോധനാഫലത്തില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതോടെയാണു വിഷമാണു മരണകാരണമെന്നു സ്ഥിരീകരിച്ചത്. ആത്മഹത്യയോ കൊലപാതകമോ ആകാമെന്നതിനാല്‍ അന്വേഷണത്തിന്റെ ഗതിമാറ്റാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha