കുടുംബത്തിൽ ഇന്ന് സമാധാന അന്തരീക്ഷം സംജാതമാകും. ഒരേതരത്തിലുള്ള ചിന്താശേഷിയുള്ളവരോടൊത്ത് പ്രവർത്തിക്കുവാൻ അവസരം

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): കുടുംബത്തിൽ ഇന്ന് സമാധാന അന്തരീക്ഷം സംജാതമാകും. ഒരേതരത്തിലുള്ള ചിന്താശേഷിയുള്ളവരോടൊത്ത് പ്രവർത്തിക്കുവാൻ അവസരം ലഭിക്കും. ഭക്ഷണ സുഖം, ശത്രുനാശം, ധനപരമായ നേട്ടം, പക്വത എന്നിവ ഉണ്ടാകും. അനുകൂലമായ ഒരു ദിനം പ്രതീക്ഷിക്കാം.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): കുടുംബത്തിൽ ഇന്ന് സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മേലധികാരിയുടെ അഭാവത്തിൽ ഉത്തരവാദിത്തത്തോടെ ഏൽപ്പിച്ച ചുമതല ഭംഗിയായി നിർവ്വഹിച്ചതിൽ അവരുടെ പ്രീതി ലഭിക്കും. കർത്തവ്യബോധം അംഗീകരിക്കപ്പെടുന്ന ഒരു നല്ല ദിവസമായിരിക്കും ഇന്ന്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം സമയം ചെലവഴിക്കുവാനും സമ്മാനങ്ങൾ ലഭിക്കുവാനും ഇന്ന് യോഗമുണ്ട്. ദാമ്പത്യ സൗഖ്യം, തൊഴിൽ വിജയം, ധനപരമായ നേട്ടം, മനഃസന്തോഷം എന്നിവ ലഭിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി ദുർപ്രവർത്തികൾ ചെയ്യുവാനുള്ള സാഹചര്യം ഇന്ന് ഉണ്ടാകും. രോഗാദി ദുരിതം ഉണ്ടാവുകയും ധനപരമായ ക്ലേശം, തൊഴിൽ പരാജയം എന്നിവ നേരിടുകയും ചെയ്യും. കൂട്ടുകെട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ വിവേകം കാണിക്കുക.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): കുടുംബ സൗഖ്യം, തൊഴിൽ രംഗത്ത് വിജയം, സാമ്പത്തികമായ ഉന്നതി, ആരോഗ്യ വർദ്ധനവ് എന്നിവ ഇന്ന് വന്നുചേരും. കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും ഉണ്ടാകുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. കാര്യങ്ങൾ സന്തോഷകരമായി മുന്നോട്ട് പോകുന്ന ഒരു നല്ല ദിനമാണിത്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കുവാനുള്ള സാഹചര്യം ഇന്ന് ഉണ്ടാവും. കർമ്മ മേഖലയിൽ അത്ഭുതപൂർവ്വമായ വളർച്ച അനുഭവപ്പെടും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ യാഥാർത്ഥ്യമാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ജീവിതപങ്കാളിയുമായും സന്താനങ്ങളുമായും കലഹമോ അഭിപ്രായവ്യത്യാസമോ ഉണ്ടാകാൻ ഇന്ന് സാധ്യതയുണ്ട്. തൊഴിൽ തടസ്സം, അപമാനം, ധനപരമായ ക്ലേശം, രോഗാദി ദുരിതം, ഉദര പ്രശ്നം എന്നിവ ഉണ്ടാവാതെ ശ്രദ്ധിക്കുക. സംയമനം പാലിക്കുന്നത് ഉചിതമാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങളും കുടുംബ ഐശ്വര്യവും ഇന്ന് ഉണ്ടാകും. ആഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ദാമ്പത്യപരമായ ഐക്യം എന്നിവ അനുഭവത്തിൽ വരും. സന്തോഷകരമായ ഒരു ദിനം പ്രതീക്ഷിക്കാം.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ദാമ്പത്യ ഐക്യം, ധനപരമായ ലാഭം, വാഹന ഭാഗ്യം എന്നിവ ഇന്ന് ഉണ്ടാകും. ആഗ്രഹിച്ച പോലെ ദമ്പതികൾ ഒരുമിച്ച് താമസിക്കുന്ന തക്കവണ്ണം ഉദ്യോഗത്തിൽ മാറ്റം ഉണ്ടാകാൻ സാധ്യത കാണുന്നു. അനുകൂലമായ ഒരു ദിനമാണിത്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ചിന്താശേഷി വർദ്ധിക്കുകയും മഹത് വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ തയ്യാറാവുകയും ചെയ്യും. ശത്രുഹാനി, നല്ല സുഹൃത്തുക്കൾ, ഇഷ്ട ഭക്ഷണയോഗം എന്നിവ ഉണ്ടാകും. കാര്യങ്ങൾ അനുകൂലമായി ഭവിക്കുന്ന ഒരു നല്ല ദിവസമായിരിക്കും ഇന്ന്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് അപ്രതീക്ഷിതമായി ജോലിയിൽ സ്ഥാനക്കയറ്റത്തോട് കൂടി സ്ഥലംമാറ്റം ഉണ്ടാവാൻ സാധ്യതയുണ്ട്. ബന്ധുജനങ്ങളിൽ നിന്ന് ഗുണം, ഭക്ഷണ സുഖം, മനസന്തോഷം, സാമ്പത്തിക പുരോഗതി എന്നിവ ലഭിക്കും.
" f
https://www.facebook.com/Malayalivartha























