Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മണ്ഡലകാലത്തെ തീര്‍ഥാടകരുടെ തിരക്ക് പരിഗണിച്ച് 274 സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

11 NOVEMBER 2025 06:07 PM IST
മലയാളി വാര്‍ത്ത

ശബരിമല മണ്ഡലകാലത്തെ തീര്‍ഥാടകരുടെ തിരക്ക് പരിഗണിച്ച് ചെന്നൈ, ഹൈദരാബാദ്, ആന്ധ്ര, മഹാരാഷ്ട്ര,തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും റെയില്‍വേ സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഇരുദിശയിലേക്കും 32 സ്‌പെഷലുകള്‍ വിന്യസിച്ച് 274 സര്‍വീസുകളാണ് നടത്തുക. ഇതില്‍ കാക്കിനാടകോട്ടയം റൂട്ടിലെ 18 സര്‍വിസുകള്‍ ഒഴിച്ചാല്‍ ബാക്കി 256ഉം കൊല്ലത്തേക്കും തിരിച്ചുമുള്ളവയുമാണ്. സ്‌പെഷല്‍ ട്രെയിനായതിനാല്‍ ഉയര്‍ന്ന നിരക്കാണ് ഈ സര്‍വീസുകള്‍ക്കെല്ലാം.

1. കാക്കിനാടകോട്ടയം സ്‌പെഷ്യല്‍
ആന്ധ്രയിലെ കാക്കിനാട ടൗണില്‍നിന്ന് നവംബര്‍ 17 ഡിസംബര്‍ 1, 8, 15, 22, 29 ജനുവരി അഞ്ച്, 12, 19, തീയതികളില്‍ ഉച്ചക്ക് ഒന്നിന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷല്‍ (07109) അടുത്തദിവസം രാവിലെ 5.30ന് കോട്ടയത്ത് എത്തും (ഒന്‍പത് സര്‍വിസുകള്‍). നവംബര്‍ 18 ഡിസംബര്‍ രണ്ട്, ഒമ്പത്, 16, 23, 30 ജനുവരി ആറ്, 13, 20 തീയതികളില്‍ രാത്രി 8:30ന്. കോട്ടയത്തുനിന്ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷല്‍ (07110) അടുത്തദിവസം രാത്രി 11ന് കാക്കിനാടയില്‍ എത്തും (ഒമ്പത് സര്‍വിസുകള്‍). പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം എന്നിവിടങ്ങളിലാണ് കേരളത്തില്‍ സ്‌റ്റോപ്പുകള്‍.

2. ഹസൂര്‍ സാഹിബ് നന്ദേഡ്‌കൊല്ലം സ്‌പെഷ്യല്‍
മഹാരാഷ്ട്രയിലെ ഹസൂര്‍ സാഹിബ് നന്ദേഡില്‍നിന്ന് നവംബര്‍ 20നും ജനുവരി 15നും ഇടയിലുള്ള വ്യാഴാഴ്ചകളില്‍ രാവിലെ 10ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷല്‍ (07111) മൂന്നാം ദിവസം പുലര്‍ച്ച മൂന്നിന് കൊല്ലത്തെത്തും (ഒമ്പത് സര്‍വിസുകള്‍). നവംബര്‍ 22നും ജനുവരി 17 നും മധ്യേയുള്ള ശനിയാഴ്ചകളില്‍ പുലര്‍ച്ചെ 5.40 ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷല്‍ (07112) അടുത്ത ദിവസം രാത്രി 9.30ന് ഹസൂര്‍ സാഹിബ് നന്ദേഡിലെത്തും (ഒമ്പത് സര്‍വിസുകള്‍). ചെങ്കോട്ട വഴിയാണ് സര്‍വിസ്. പുനലൂരില്‍ മാത്രമാണ് കേരളത്തില്‍ സ്‌റ്റോപ്പുള്ളത്.

3. ചാര്‍ലപ്പള്ളികൊല്ലം സ്‌പെഷ്യല്‍
ഹൈദരാബാദിലെ ചാര്‍ലപ്പള്ളിയില്‍ നിന്ന് നവംബര്‍ 18നും ജനുവരി 13നും മധ്യേയുള്ള ചൊവ്വാഴ്ചകളില്‍ രാവിലെ 11.20ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷല്‍ (07113) തൊട്ടടുത്ത ദിവസം രാത്രി 10ന് കൊല്ലത്തെത്തും (ഒമ്പത് സര്‍വിസുകള്‍). നവംബര്‍ 20ന് ജനുവരി 15നും മധ്യേയുള്ള വ്യാഴാഴ്ചകളില്‍ പുലര്‍ച്ച 2.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷല്‍ (07114) അടുത്ത ദിവസം ഉച്ചക്ക് 12.30ന് ചാര്‍ലപ്പള്ളിയിലെത്തും (ഒമ്പത് സര്‍വിസുകള്‍). പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തില്‍ സ്‌റ്റോപ്പ്.

4. മച്ചിലിപട്ടണംകൊല്ലം സ്‌പെഷ്യല്‍
ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്ത് നിന്ന് നവംബര്‍ 14, 21, 28, ഡിസംബര്‍ 26, ജനുവരി രണ്ട് തീയതികളില്‍ വൈകീട്ട് 4.30ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷല്‍ (07101) അടുത്തദിവസം രാത്രി 10ന് കൊല്ലത്തെത്തും (അഞ്ച് സര്‍വിസുകള്‍). കൊല്ലത്തുനിന്ന് നവംബര്‍ 16, 23, 30, ഡിസംബര്‍ 28 ജനുവരി നാല് തീയതികളില്‍ പുലര്‍ച്ച 2.30ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷല്‍ (07102) അടുത്തദിവസം രാവിലെ എട്ടിന് മച്ചിലിപട്ടണത്തില്‍ എത്തും (അഞ്ച് സര്‍വിസുകള്‍). പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്‌റ്റോപ്പ്.

5. മച്ചിലിപട്ടണംകൊല്ലം സ്‌പെഷ്യല്‍
മച്ചിലിപട്ടണത്ത് നിന്ന് ഡിസംബര്‍ അഞ്ച്, 12, 19 ജനുവരി ഒമ്പത്, 16 തീയതികളില്‍ രാവിലെ 11ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷല്‍ (07103) അടുത്തദിവസം രാത്രി 10ന് കൊല്ലത്തെത്തും (അഞ്ച് സര്‍വിസുകള്‍). ഡിസംബര്‍ ഏഴ്, 14, 21, ജനുവരി 11, 18 തീയതികളില്‍ കൊല്ലത്തുനിന്ന് 2.30ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷല്‍ (07104) അടുത്ത ദിവസം രാത്രി 12. 30ന് മച്ചിലിപട്ടണത്ത് എത്തും (അഞ്ച് സര്‍വിസുകള്‍). പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്‌റ്റോപ്പ്.

6. നര്‍സാപൂര്‍കൊല്ലം സ്‌പെഷ്യല്‍
ആന്ധ്രയിലെ നര്‍സാപൂരില്‍ നിന്ന് നവംബര്‍ 16നും ജനുവരി 18നും മധ്യേയുള്ള ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് മൂന്നിന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷ്യല്‍ (07105) അടുത്തദിവസം രാത്രി പത്തിന് കൊല്ലത്തെത്തും (പത്ത് സര്‍വീസുകള്‍). നവംബര്‍ 18 ജനുവരി 20നും മധ്യേയുള്ള ചൊവ്വാഴ്ചകളില്‍ പുലര്‍ച്ചെ 2.30 ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷ്യല്‍ (07106) അടുത്തദിവസം രാവിലെ ഏഴിന് നരസാപൂരിലെത്തും (പത്ത് സര്‍വീസുകള്‍). പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പ്.

7. ചാര്‍ലപ്പള്ളി കൊല്ലം സ്‌പെഷ്യല്‍
ചാര്‍ലപ്പള്ളിയില്‍ നിന്ന് നവംബര്‍ 17നും ജനുവരി 19 മധ്യേയുള്ള തിങ്കളാഴ്ചകളില്‍ ഉച്ചക്ക് 12ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷ്യല്‍ (07107) അടുത്തദിവസം രാത്രി 10 ന് കൊല്ലത്തെത്തും (പത്ത് സര്‍വീസുകള്‍). നവംബര്‍ 19 നും ജനുവരി 21നും മധ്യേയുള്ള ബുധനാഴ്ചകളില്‍ പുലര്‍ച്ചെ 2.30 ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷ്യല്‍ (07108) അടുത്ത ദിവസം രാവിലെ 10:30 ന് ചാര്‍ലപ്പള്ളിയിലെത്തും (പത്ത് സര്‍വീസുകള്‍). പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തില്‍ സ്‌റ്റോപ്പ്.

8. ചെന്നൈ എഗ്‌മോര്‍കൊല്ലം സ്‌പെഷ്യല്‍
ചെന്നൈ എഗ്‌മോറില്‍ നിന്ന് നവംബര്‍ 14 നും ജനുവരി 16നും ഇടയിലെ വെള്ളിയാഴ്ചകളില്‍ രാത്രി 11.55 ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷ്യല്‍ (06111) അടുത്ത ദിവസം വൈകിട്ട് 4.30ന് കൊല്ലത്തെത്തും (പത്ത് സര്‍വീസുകള്‍). നവംബര്‍ 15നും ജനുവരി 17നും ഇടയലെ ശനിയാഴ്ചകളില്‍ രാത്രി 7.35ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷ്യല്‍ (06112) അടുത്തദിവസം ഉച്ചയ്ക്ക് 12ന് ചെന്നൈ എഗ്മോറിലെത്തും (പത്ത് സര്‍വീസുകള്‍). പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തില്‍ സ്‌റ്റോപ്പ്.

9. ചെന്നൈ സെന്‍ട്രല്‍കൊല്ലം സ്‌പെഷ്യല്‍
നവംബര്‍ 16നും ജനുവരി 18 നും ഇടയിലെ ഞായറാഴ്ചകളില്‍ രാത്രി 11.50 ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷല്‍ (06113) അടുത്ത ദിവസം വൈകീട്ട് 4.30ന് കൊല്ലത്തെത്തും (10 സര്‍വിസുകള്‍). നവംബര്‍ 17നും ജനുവരി 19നും മധ്യേയുള്ള തിങ്കളാഴ്ചകളില്‍ വൈകീട്ട് 6.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷല്‍ (06114) അടുത്ത ദിവസം രാവിലെ 11.30ന് ചെന്നൈയിലെത്തും (പത്ത് സര്‍വീസുകള്‍). പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തില്‍ സ്‌റ്റോപ്പ്.

10. ചെന്നൈ സെന്‍ട്രല്‍കൊല്ലം സ്‌പെഷ്യല്‍
നവംബര്‍ 19 നും ജനുവരി 21നും മധ്യേയുള്ള ബുധനാഴ്ചകളില്‍ വൈകീട്ട് 3.10 ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷല്‍ (06119) അടുത്ത ദിവസം രാവിലെ 6.40ന് കൊല്ലത്ത് എത്തും (10 സര്‍വിസുകള്‍). നവംബര്‍ 20നും ജനുവരി 22നും മധ്യേയുള്ള വ്യാഴാഴ്ചകളില്‍ രാവിലെ 10.40ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷല്‍ (06120) അടുത്തദിവസം പുലര്‍ച്ച 3.30ന് ചെന്നൈയിലെത്തും (10 സര്‍വിസുകള്‍). പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്‌റ്റോപ്പ്.

11. ചെന്നൈ സെന്‍ട്രല്‍കൊല്ലം സ്‌പെഷ്യല്‍
നവംബര്‍ 20നും ജനുവരി 22നും മധ്യേയുള്ള വ്യാഴാഴ്ചകളില്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് രാത്രി 11.50 നു പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷല്‍ (06127) അടുത്തദിവസം വൈകിട്ട് 4.30ന് കൊല്ലത്തെത്തും (10 സര്‍വിസുകള്‍). നവംബര്‍ 21നും ജനുവരി 23നും മധ്യേയുള്ള വെള്ളിയാഴ്ചകളില്‍ വൈകീട്ട് 6.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷല്‍ (06128) അടുത്ത ദിവസം രാവിലെ 11.30ന് ചെന്നൈയിലെത്തും (10 സര്‍വിസുകള്‍). പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്‌റ്റോപ്പ്.

12. ചെന്നൈ സെന്‍ട്രല്‍കൊല്ലം സ്‌പെഷ്യല്‍
നവംബര്‍ 22നും ജനുവരി 24 മധ്യേയുള്ള ശനിയാഴ്ചകളില്‍ രാത്രി 11.50ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷല്‍ (06117) അടുത്ത ദിവസം വൈകീട്ട് 4.30ന് കൊല്ലത്തെത്തും (10 സര്‍വിസുകള്‍). നവംബര്‍ 23നും ജനുവരി 25നും ഇടയിലുള്ള ഞായറാഴ്ചകളില്‍ വൈകീട്ട് 6.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷല്‍ (06118) അടുത്ത ദിവസം രാവിലെ 11.30ന് ചെന്നൈയിലെത്തും (10 സര്‍വിസുകള്‍). പാലക്കാട്, തൃശൂര്‍, ആലുവ എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്‌റ്റോപ്പ്.

13. മച്ചിലിപട്ടണംകൊല്ലം സ്‌പെഷ്യല്‍
നവംബര്‍ 14, 21,28 ഡിസംബര്‍ 26, ജനുവരി രണ്ട് തീയതികളില്‍ വൈകീട്ട് 4.30ന് മച്ചിലിപട്ടണത്തുന്ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷല്‍ (07101) അടുത്ത ദിവസം രാത്രി 10ന് കൊല്ലത്തെത്തും (അഞ്ച് സര്‍വിസുകള്‍). നവംബര്‍ 16, 23, 30, ഡിസംബര്‍ 28 ജനുവരി നാല് തീയതികളില്‍ പുലര്‍ച്ചെ 2.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷല്‍ (07102) അടുത്ത വസം രാവിലെ എട്ടിന് മച്ചിലിപട്ടണത്ത് എത്തും (അഞ്ച് സര്‍വിസുകള്‍). പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്‌റ്റോപ്പ്.

14. മച്ചിലിപട്ടണംകൊല്ലം സ്‌പെഷ്യല്‍
ഡിസംബര്‍ അഞ്ച്, 12, 19, ജനുവരി ഒമ്പത്, 16 തീയതികളില്‍ രാവിലെ 11ന് മച്ചിലിപട്ടണത്ത് നിന്ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷല്‍ (07103) അടുത്ത ദിവസം രാത്രി 10 ന് കൊല്ലത്തെത്തും (അഞ്ച് സര്‍വിസുകള്‍). ഡിസംബര്‍ ഏഴ്, 14, 21 ജനുവരി 11,18 തീയതികളില്‍ പുലര്‍ച്ചെ 2.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷല്‍ (07104) അടുത്തദിവസം ഉച്ചക്ക് 12.30ന് മച്ചിലിപട്ടണത്തെത്തും (അഞ്ച് സര്‍വിസുകള്‍). പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്‌റ്റോപ്പ്.

15. നര്‍സാപൂര്‍ കൊല്ലം സ്‌പെഷ്യല്‍
നവംബര്‍ 16നും ജനുവരി 18നും മധ്യേയുള്ള ഞായറാഴ്ചകളില്‍ ഉച്ചക്ക് മൂന്നിന് നര്‍സാപൂരില്‍നിന്ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷല്‍ (07105) അടുത്ത ദിവസം രാത്രി 10 ന് കൊല്ലത്ത് എത്തും (10 സര്‍വിസുകള്‍). നവംബര്‍ 18നും ജനുവരി 20നും മധ്യേയുള്ള ചൊവ്വാഴ്ചകളില്‍ പുലര്‍ച്ചെ 2.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷല്‍ (07106) അടുത്ത ദിവസം രാവിലെ ഏഴിന് നര്‍സാപൂരിലെത്തും (10 സര്‍വിസുകള്‍). പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തില്‍ സ്‌റ്റോപ്പ് .

16. ചാര്‍ലപ്പള്ളി കൊല്ലം സ്‌പെഷ്യല്‍
നവംബര്‍ 17നും ജനുവരി 19 നും മധ്യേയുള്ള തിങ്കളാഴ്ചകളില്‍ ഉച്ചക്ക് 12ന് ചാര്‍ലപ്പള്ളിയില്‍നിന്ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷല്‍ (07107) അടുത്ത ദിവസം രാത്രി 10 ന് കൊല്ലത്തെത്തും (10 സര്‍വിസുകള്‍). നവംബര്‍ 19നും ജനുവരി 21നും മധ്യേയുള്ള ബുധനാഴ്ചകളില്‍ പുലര്‍ച്ചെ 2.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്‌സ്പ്രസ് സ്‌പെഷല്‍ (07108) അടുത്ത ദിവസം രാവിലെ 10.30 ന് ചാര്‍ലപള്ളിയിലെത്തും (10 സര്‍വിസുകള്‍). പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തില്‍ സ്‌റ്റോപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (1 hour ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (4 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (5 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (6 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (6 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (7 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (7 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (7 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (7 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (7 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (7 hours ago)

Malayali Vartha Recommends