മാലിന്യകൂമ്പാരത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍

പാലക്കാട് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. നഗരമദ്ധ്യത്തിലുള്ള മാതാ കോവില്‍ പള്ളിക്ക് മുന്‍വശത്തെ മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്നാണ് ഉപേക്ഷിച്ച നിലയില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ പരിസരത്ത് ശുചീകരണത്തിനെത്തിയ നഗരസഭാതൊഴിലാളികളാണ് ശരീരഭാഗങ്ങള്‍ ആദ്യം കണ്ടത്.
രണ്ടുദിവസമായി പ്രദേശത്ത് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. തലമുടി അടക്കമുള്ള ഭാഗങ്ങള്‍ പൂര്‍ണമായി അഴുകിയിട്ടില്ല.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോന നടത്തി. ഫോറന്‍സിക് സംഘമെത്തി വിരലടയാളം പരിശോധിക്കും. ശരീരഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റും. ശരീരഭാഗങ്ങളുടെ കാലപ്പഴക്കം, ഡിഎന്‍എ ഉള്‍പ്പെടെയുള്ളവ കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ പരിശോധനകള്‍ ഉടന്‍ നടക്കും.
https://www.facebook.com/Malayalivartha

























