അന്ന് രാഹുല്‍ സത്യപ്രതിജ്ഞ ചെയ്ത അതേ ദിനത്തിലാണ് പാര്‍ട്ടിയില്‍ നിന്ന് ഇന്ന് പുറത്താകുന്നതും

ലൈംഗിക പീഡന പരാതിക്ക് പിന്നാലെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിസംബര്‍ 4 മറക്കാനാകാത്തത്. അന്ന് രാഹുല്‍ സത്യപ്രതിജ്ഞ ചെയ്ത അതേ ദിനത്തിലാണ് പാര്‍ട്ടിയില്‍ നിന്ന് ഇന്ന് പുറത്താകുന്നതും. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ പ്രതിസന്ധിയുടെ കയത്തിലാഴ്ത്തുന്ന കേസുകളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നത്.
2025 ഓഗസ്റ്റ് 21ന് ലൈംഗിക പീഡന തെളിവുകള്‍ പുറത്തുവന്നതോടെ സമ്മര്‍ദത്തിന് വഴങ്ങി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു. ഓഗസ്റ്റ് 25ന് കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇന്ന് (ഡിസംബര്‍ 04ന്) രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
എംഎല്‍എയായി നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത അതേ ദിവസമാണ് രാഹുലിനെ പാര്‍ട്ടി പുറത്താക്കുന്നത്. പാര്‍ട്ടി പുറത്താക്കിയതോടെ രാഹുലിന് നിയമസഭാ അംഗത്വം രാജിവെക്കേണ്ടി വരും. രാഹുല്‍ സ്വയം രാജിവെക്കണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം.
https://www.facebook.com/Malayalivartha


























