എംഎല്‍എമാര്‍ നിയമസഭയില്‍ സജീവമാകണമെന്ന് മുഖ്യമന്ത്രി

എം.എല്‍.എമാര്‍ നിയമസഭയില്‍ സജീവമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എംഎല്‍എമാര്‍ സഭാ നടപടികളില്‍ സജീവമായി ഇടപെടണം. ചര്‍ച്ചകളും മറ്റും നടക്കുമ്പോള്‍ സഭയില്‍ തന്നെ ഉണ്ടാകണം. സഭയുടെ അവസാനത്തെ സമ്മേളനത്തെ ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
നിയമസഭാ കക്ഷിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ആരാണ് മത്സരിക്കാന്‍ വരുന്നതെന്ന് ഇപ്പോള്‍ നോക്കണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിങ്ങളില്‍ ചിലര്‍ മത്സരിച്ചേക്കാം ചിലര്‍ മത്സരിച്ചേക്കില്ല. ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെ അതൊന്നും ബാധിക്കേണ്ടതില്ല. മണ്ഡലങ്ങളിലെ പ്രവര്‍ത്തനം സജീവമായി കൊണ്ടുപോകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha





















