ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രേഖകളിൽ വ്യക്തത തേടി പ്രതികൾക്ക് നോട്ടീസ് അയച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രേഖകളിൽ വ്യക്തത തേടി പ്രതികൾക്ക് നോട്ടീസ് അയച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. റെയ്ഡിൽ കണ്ടെടുത്ത രേഖകളിൽ വ്യക്തത തേടിയാണ് പ്രതികൾക്കും സ്ഥാപനങ്ങൾക്കും ഇഡി നോട്ടീസ് അയച്ചത്. സ്മാർട്ട് ക്രിയേഷൻസ്, ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു തുടങ്ങിയവരോടാണ് ഇഡി വിശദീകരണം ആവശ്യപ്പെട്ടത്. പ്രതികൾ നേരിട്ടോ അഭിഭാഷകർ വഴിയോ വിവരങ്ങൾ ഇഡിയെ അറിയിക്കണം. കേസിലെ വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രതിയായ മുരാരി ബാബുവിനും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























