ഇടുക്കി പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു... പുലർച്ചെ നാലു മണിയോടെയാണ് അപകടം, ആളപായമില്ല

ഇടുക്കി പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു. പുലർച്ചെ നാലു മണിയോടെയാണ് അപകടം സംഭവിച്ചത്. തൊഴിലാളികൾ ആരും കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല. അതിനാൽ ആളപായമൊന്നുമുണ്ടായില്ല
ഇടുക്കി പാമ്പനാറിൽ ദേശീയപാതയ്ക്ക് സമീപം നിർമ്മാണത്തിലിരുന്ന കെട്ടിടമാണ് തകർന്നത്. മൂന്നു നിലയിൽ പില്ലറുകളും ബീമുകളും മാത്രമാണ് ഉണ്ടായിരുന്നത്. മുകളിലത്തെ രണ്ടു നിലകൾ മാത്രമാണ് വാർത്തിരുന്നത്. മറ്റു ജോലികൾ നടന്നു വരികയായിരുന്നു അപകടം.
ദേശീയപാതയിൽ നിന്നും അകലം പാലിക്കുന്നതിനു വേണ്ടി കെട്ടിടത്തിനും റോഡിനും ഇടയിൽ കൽക്കെട്ട് പണിതിരുന്നു. ഇതിനകത്ത് മണ്ണ് നിറച്ചിരുന്നു. ഇന്നലെ പെയ്ത മഴയിൽ മണ്ണിലേക്ക് വെള്ളം ഇരുന്നതോടെ, കൽക്കെട്ട് ഇടിഞ്ഞ് കെട്ടിടത്തിലേക്ക് വീണതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചനകൾ.
"
https://www.facebook.com/Malayalivartha



























