പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവതി

വാഹനാപകട സമയത്ത് യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പൊലീസിനെതിരെ യുവതി ഡിജിപിക്ക് പരാതി നല്‍കി. ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം. തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു.
താന്‍ പറഞ്ഞ പല കാര്യങ്ങളും ഒഴിവാക്കിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. പ്രതിയെ സഹായിക്കുന്ന തരത്തിലുള്ള വകുപ്പുകള്‍ ആണ് പൊലീസ് ചുമത്തിയതെന്നും യുവതി പറയുന്നു. കായംകുളം പൊലീസ് സത്യസന്ധമായി കേസ് അന്വേഷിക്കില്ലെന്നും ഒന്നാം പ്രതിയെ സഹായിക്കുന്ന പ്രവര്‍ത്തികള്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതായും യുവതിയുടെ പരാതിയിലുണ്ട്
https://www.facebook.com/Malayalivartha





















