Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

5 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ച ബാധിച്ച സംഭവം: മധ്യപ്രദേശിലെ ആശുപത്രിയില്‍ ഗുരുതര വീഴ്ച

20 APRIL 2026 07:06 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

മധ്യപ്രദേശില്‍ അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ ആശുപത്രിയ്ക്ക് ഗുരുതര പിഴവെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ബ്ലഡ് ബാങ്കില്‍ ഉപയോഗിച്ചത് കാലഹരണപ്പെട്ട രക്തമാണെന്നും രക്തം സ്വീകരിക്കുന്നതിന് മുമ്പ് പരിശോധന നടത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്ലഡ് ബാങ്കിലെ രജിസ്റ്ററില്‍ രോഗികള്‍, രക്തദാതാക്കള്‍ എന്നിവരുടെ വിവരണങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും രക്തദാതാക്കളുടെ വിവരങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടെസ്റ്റ് കിറ്റുകളുടെ ബാച്ച് നമ്പറുകള്‍ രേഖപ്പെടുത്തിയില്ലെന്നും കണ്ടെത്തി.

കഴിഞ്ഞ ഡിസംബറിലാണ് സത്‌നയിലെ വല്ലഭായി പട്ടേല്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ചെന്ന വിവരം പുറത്ത് വന്നത്. തലാസീമിയ ബാധിച്ച കുട്ടികള്‍ക്കാണ് രോഗബാധയുണ്ടായത്. നടപടികളുടെ ഭാഗമായി അന്ന് സത്‌നാ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ഇന്‍ചാര്‍ജ് ഡോ. ദേവേന്ദ്ര പട്ടേലിനെയും രണ്ട് ലബോറട്ടറി ടെക്‌നീഷ്യന്‍മാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.

ദാതാക്കളുടെ രക്തം പരിശോധിക്കുന്നതില്‍ വലിയ അനാസ്ഥയുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രക്തദാതാക്കളുടെ വിലാസമോ പരിശോധനാ വിവരങ്ങളോ കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. എച്ച്‌ഐവി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തേണ്ട അത്യാധുനികമായ ഫോര്‍ത്ത് ജനറേഷന്‍ എലിസ അല്ലെങ്കില്‍ CLIA  പരിശോധനകള്‍ക്ക് പകരം കൃത്യത കുറഞ്ഞ റാപ്പിഡ് കാര്‍ഡ് പരിശോധനകളാണ് പലപ്പോഴും നടത്തിയത്. 2024 ജനുവരി മുതല്‍ 2025 മാര്‍ച്ച് വരെ കുട്ടികള്‍ക്ക് നല്‍കിയ 204 യൂണിറ്റ് രക്തത്തില്‍ 35 എണ്ണവും ഇത്തരത്തില്‍ ശരിയായ പരിശോധന നടത്താത്തവയാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു.

രക്തബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ നിയമവിരുദ്ധമായ ഇടപെടലുകള്‍ നടന്നതായും റിപ്പോര്‍ട്ടിലുണ്ട്. സത്‌നയിലെ ആശുപത്രിയില്‍ അനധികൃത വ്യക്തികളുടെ സാന്നിധ്യം പതിവായിരുന്നുവെന്നും രേഖകളില്‍ കൃത്രിമം കാണിച്ചതായും കണ്ടെത്തി. കൂടാതെ ലൈസന്‍സ് കാലാവധി കഴിഞ്ഞ ബിര്‍ള ബ്ലഡ് സെന്റര്‍ എന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്നും കാലാവധി കഴിഞ്ഞ രക്ത യൂണിറ്റുകള്‍ രോഗികള്‍ക്ക് നല്‍കി. എച്ച് ഐ വി ബാധിച്ച ഒരു പെണ്‍കുട്ടിക്ക് ഇത്തരത്തില്‍ കാലാവധി കഴിഞ്ഞ രക്തമാണ് നല്‍കിയതെന്ന് പരിശോധനയില്‍ വ്യക്തമായി.

രക്തപരിശോധനയില്‍ എച്ച് ഐ വി ലക്ഷണങ്ങള്‍ കണ്ട ദാതാക്കളെ കൃത്യമായി പരിശോധിക്കുന്നതിലോ അവര്‍ക്ക് ആവശ്യമായ ചികിത്സാ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലോ ആരോഗ്യ വകുപ്പ് പരാജയപ്പെട്ടു. പരിശോധനയില്‍ രോഗബാധയുണ്ടെന്ന് സംശയിച്ച 14 ദാതാക്കളില്‍ അഞ്ച് പേരുടെ വിവരങ്ങള്‍ മാത്രമാണ് എആര്‍ടി സെന്ററുകളില്‍ ഉള്ളത്. ബാക്കി ഒന്‍പത് പേര്‍ ഇപ്പോള്‍ എവിടെയാണെന്നോ അവരുടെ ആരോഗ്യസ്ഥിതി എന്താണെന്നോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ല. ഇത് സമൂഹത്തില്‍ രോഗം പടരാന്‍ ഇടയാക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

നിലവില്‍ വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ വിപുലമായ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തലാസീമിയ ബാധിച്ച് മാസത്തില്‍ രക്തമാറ്റം അനിവാര്യമായ കുട്ടികളാണ് അധികൃതരുടെ അനാസ്ഥ കാരണം എച്ച്‌ഐവി ബാധിതരായിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (5 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (6 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (6 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (6 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (6 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (6 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (6 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (6 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (6 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (8 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (8 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (9 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (9 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (9 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (9 hours ago)

Malayali Vartha Recommends