ഇടുക്കിയിൽ സഹോദരനെ അനുജൻ കുത്തിക്കൊലപ്പെടുത്തി, അനുജൻ കസ്റ്റഡിയിൽ....

മദ്യലഹരിയിൽ ചെയ്തത്... സഹോദരനെ അനുജൻ കുത്തികൊന്നു. ഇടുക്കി പെരിങ്ങാശേരി വെണ്ണിയറി ഈന്തുങ്കൽ രാജു ആണ് മരിച്ചത്. 53 വയസ്സായിരുന്നു. അനുജൻ ബിജുവിനെ കരിമണ്ണൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകുന്നേരം ആറോടെ പെരിങ്ങാശേരി ബൗണ്ടറിക്ക് സമീപമാണ് സംഭവം.
മദ്യപിച്ചെത്തിയ ബിജു രാജുവിനെ കത്തി കൊണ്ട് കുത്തി. വിവരമറിഞ്ഞ് കരിമണ്ണൂർ പൊലീസെത്തി കുത്തേറ്റുവീണു കിടന്ന രാജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേയാണ് രാജു മരിച്ചത്. ബിജു മാനസികരോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്ന് പൊലീസ് .
തിങ്കളാഴ്ച വെണ്ണിയാനിയിലെ ഒരു വീട്ടിലെ വിവാഹ നിശ്ചയ സ്ഥലത്ത് ബിജു വഴക്കുണ്ടാക്കുകയും നാട്ടുകാർ അറിയച്ചതനുസരിച്ച് പൊലീസ് എത്തി ഇയാളുടെ കയ്യിലിരുന്ന കത്തിപിടിച്ചു വാങ്ങി വീട്ടിൽ കൊണ്ടു ചെന്നാക്കിയിരുന്നു. വൈകുന്നേരം ടൗണിലേക്ക് വന്ന രാജുവിനെ വഴിയിൽവച്ച് തടഞ്ഞാണ് ബിജു കുത്തിയതെന്ന് കരിമണ്ണൂർ പൊലീസ് .
"
https://www.facebook.com/Malayalivartha

























