Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കണ്ണീർക്കാഴ്ചയായി.... നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി നവവധുവിന് ദാരുണാന്ത്യം...

09 MAY 2026 07:38 AM IST
മലയാളി വാര്‍ത്ത

ആ യാത്ര അന്ത്യയാത്രയായി.... നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി നവവധുവിന് ദാരുണാന്ത്യം. കാൽനട യാത്രക്കാരി പാലക്കാട് ചിറ്റൂർ പൊൽപ്പുള്ളി വേർകോലി സ്വദേശി നൗഷിജയാണ് (24) മരിച്ചത്. ഇന്നലെ രാവിലെ 10.30ഓടെ കവടിയാർ-കുറവൻകോണം റോഡിലാണ് സംഭവമുണ്ടായത്.

അപകടത്തിൽ നൗഷിജയുടെ ഭർത്താവ് ആഷിക് സാനു,ബന്ധുവായ പാലക്കാട് സ്വദേശി അസ്‌മ (25),കാൽനട യാത്രക്കാരനായ അന്യസംസ്ഥാന തൊഴിലാളി അലി അക്ബർ (23),എതിരേവന്ന കാറിന്റെ ഡ്രൈവർ കായംകുളം സ്വദേശി നിതീഷ് (31),യാത്രക്കാരനായ സുനിൽകുമാർ എന്നിവർക്ക് പരിക്കേറ്റു.


രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന് തന്റെ ഓർമ്മ നഷ്ടപ്പെട്ടതാണ് വാഹനത്തിന്റെ നിയന്ത്രണം തെറ്റാൻ കാരണമെന്ന് അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവർ കുറവൻകോണം സീസൺ സമ്മർ ബ്ലിസ് ഫ്ളാറ്റിൽ താമസിക്കുന്ന മോഹൻ തോമസ് (77) പൊലീസിന് മൊഴി നൽകുകയായിരുന്നു.

.പേരൂർക്കട ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾക്കെതിരെ പേരൂർക്കട പൊലീസ് മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഇക്കഴിഞ്ഞ മാർച്ചിൽ വിവാഹിതരായ നൗഷിജയും ആഷിക്കും ഹണിമൂൺ യാത്രയുടെ ഭാഗമായി വ്യാഴാഴ്ച പുലർച്ചെയാണ് തിരുവനന്തപുരത്തെത്തിയത്.

സിവിൽ സർവീസ് അക്കാഡമിയിലെ വിദ്യാർത്ഥിയായ അസ്മയെ കണ്ടശേഷം ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം. കുറവൻകോണം ഭാഗത്ത് നിന്ന് അമിതവേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

നൗഷിജയെയും ആഷിക്കിനെയും അസ്മയെയും ഇടിച്ചുതെറിപ്പിച്ച കാർ റോഡിന്റെ മദ്ധ്യഭാഗത്തുകൂടി ചീറിപ്പാഞ്ഞു. തുടർന്ന് ബൈക്കിലും മറ്റൊരു കാറിലും ഇടിച്ച ശേഷം നിതീഷിന്റെ കാറിലിടിച്ചാണ് നിന്നത്.

തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ നൗഷിജയെയും ആഷിക് സാനുവിനെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നൗഷിജയെ രക്ഷിക്കാൻ കഴിഞ്ഞില്ല. ആന്തരിക ക്ഷതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ആഷിക്കിനെ ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കിംസ് ആശുപത്രിയിലേക്കും മാറ്റി. അസ്‌മ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ മറ്റുള്ളവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ടശേഷം മോഹൻ തോമസിന്റെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് . നൗഷിജയുടെ അച്ഛൻ നൗഷാദ്. അമ്മ: ലൈല. സഹോദരി: നൗഫിയ.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (39 minutes ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (43 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (48 minutes ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (58 minutes ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (1 hour ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (1 hour ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (1 hour ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (1 hour ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (2 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (2 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (3 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്  (3 hours ago)

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

Malayali Vartha Recommends