Widgets Magazine
06
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം വി ഗോവിന്ദൻ പ്രതിരോധിച്ചിട്ടും കാര്യമില്ല; വീണയെ ഇഡി പൊക്കും: മകളുടെ മൊഴി പിണറായിക്ക് വിനയാകും; മുൻ മുഖ്യമന്ത്രിയും അഴിയെണ്ണാൻ സാധ്യതയെന്ന് സൂചന...


മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി ഇഡി തൂക്കുന്നു: വീണയുടെ എച്ച്ഡിഎഫ്സി അക്കൗണ്ടും കണ്ടുകെട്ടൽ നടപടിയിലേക്ക്; പിണറായി കുടുംബം അഴിക്കുള്ളിലേക്ക്...?!


ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: ആരോ​ഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി...


ഒരുമിച്ച് ജീവിക്കാൻ ഒന്നര വയസ്സുകാരൻ തടസ്സം: കൈയൊടിഞ്ഞ കുഞ്ഞിനെ 12 ദിവസം പൂട്ടിയിട്ടു; സിഗരറ്റ് പൊള്ളലുകളും തകർന്ന വാരിയെല്ലുകളും: മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്‌കര്‍: തെളിവിടുപ്പിന് എത്തിക്കില്ല...


കുറഞ്ഞ സമയം കൊണ്ട് വലിയ മഴ; മിന്നൽ പ്രളയ സാധ്യതയെന്ന് മുന്നറിയിപ്പ്: കാലവർഷം അതിതീവ്രമായതോടെ സംസ്ഥാനത്തെ 11 ജില്ലകളിൽ അടിയന്തര സുരക്ഷാ സൈറണുകൾ മുഴങ്ങുന്നു...

സ്ത്രീകളെ വിദേശത്തേക്ക് കടത്തി ലൈംഗികചൂഷണത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ട് യുവതികള്‍ പിടിയില്‍

19 MAY 2026 12:18 AM IST
മലയാളി വാര്‍ത്ത

സ്ത്രീകളെ വിദേശത്തേക്ക് കടത്തി ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്ന സംഘത്തിലെ മോഡല്‍ ഉള്‍പ്പെടെ രണ്ട് യുവതികളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. സെക്‌സ് റാക്കറ്റിനും മനുഷ്യക്കടത്തിനും നേതൃത്വം നല്‍കിയ ഗുരുവായൂര്‍ സ്വദേശി ടോയ്‌സി സിന്ധു, മോഡലും തിരുവനന്തപുരം സ്വദേശിയുമായ അലീന എബ്രഹാം (23) എന്നിവരാണ് പിടിയിലായത്.

അലീനയെ മരട് പൊലീസ് സ്‌റ്റേഷന് സമീപമുള്ള ഫ്‌ലാറ്റില്‍ നിന്ന് ഇന്ന് വൈകിട്ടോടെയാണ് കസ്റ്റഡിയിലെടുത്തത്. മുംബയ് വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ടോയ്‌സി സിന്ധുവിനെ കൊച്ചി സിറ്റി പൊലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് സര്‍ക്കുലറിനെ തുടര്‍ന്ന് എമിഗ്രേഷന്‍ വിഭാഗം വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് മുംബയ് സഫര്‍ പൊലീസിന് കൈമാറുകയായിരുന്നു. പൊന്നാനി സ്വദേശിയായ മറ്റൊരു യുവതിയും പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.

മോഡലിംഗിന്റെ മറവില്‍ കൊച്ചി കേന്ദ്രീകരിച്ച് നടന്ന മനുഷ്യക്കടത്തിലും ലൈംഗികപീഡനത്തിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരവധി യുവതികള്‍ ഇരയായെന്നാണ് സൂചന. വീട്ടമ്മമാരും ഇതിലുള്‍പ്പെടും. മോഡലിംഗിന് പുറമെ, വിദേശത്ത് ഉയര്‍ന്ന ജോലികളും വാഗ്ദാനം ചെയ്തിരുന്നു. ദുബായില്‍ എത്തിച്ചശേഷം ഹോട്ടലുകളില്‍ കൊണ്ടുപോയി ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബോധംകെടുത്തി പുരുഷന്‍മാര്‍ക്ക് കാഴ്ച വയ്ക്കും. നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തും. ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കുകയുമാണ് രീതി. വിസമ്മതിക്കുന്ന സ്ത്രീകളുടെ ഏറ്റവുമടുത്ത ബന്ധുക്കള്‍ക്ക് ചിത്രം അയച്ചുകൊടുക്കുമെന്നും സംഘം ഭീഷണിപ്പെടുത്തിയിരുന്നു.

സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് കൊച്ചിയില്‍ തിരിച്ചെത്തിയ സ്ത്രീ നല്‍കിയ പരാതിയില്‍ മരട് പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ മറ്റൊരു സ്ത്രീയും പരാതി നല്‍കിയിരുന്നു. അറസ്റ്റിലായ അലീനയ്‌ക്കെതിരെ വൈറ്റിലയിലെ ബാറില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് മരട് പൊലീസ് കേസെടുത്തിരുന്നു. അലീനയുടെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു ടോയ്‌സി സിന്ധുവിന്റെ പ്രവര്‍ത്തനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍. പ്രശാന്തിന്റെയും ബി. അശോകിന്റേയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (1 hour ago)

കളമശേരിയില്‍ ഓടിക്കൊണ്ടിരുന്ന മഹീന്ദ്ര ജീപ്പിന് തീപിടിച്ചു  (1 hour ago)

മാസപ്പടി കേസില്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി  (1 hour ago)

എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന 'ലർക്ക്'; പ്രൊമോഷൻ ഗാനം ജൂൺ 6-ന് പുറത്തുവിടുന്നു!!!  (3 hours ago)

ഷാജി കൈലാസിൻ്റെ 'വരവ്';മേടയിൽ കൊച്ച് എന്ന കൊച്ചേട്ടനായി മുരളി ഗോപി!!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍കോ ഹണ്ട് ' കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട ദൗത്യം...  (4 hours ago)

ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകള്‍ക്ക് വേദിയായി സംസ്ഥാന ടൂറിസം മേഖലയ്ക്ക് സമ്മാനിച്ചത് പുത്തന്‍ ഉണര്‍വ്  (4 hours ago)

കടുത്തുരുത്തിയെ സമ്പൂർണ്ണ എഐ സാക്ഷരതയിലേക്ക് നയിക്കാൻ ‘എഐ -ഐക്യം’ പദ്ധതിക്ക് തുടക്കമായി...  (5 hours ago)

എം വി ഗോവിന്ദൻ പ്രതിരോധിച്ചിട്ടും കാര്യമില്ല; വീണയെ ഇഡി പൊക്കും: മകളുടെ മൊഴി പിണറായിക്ക് വിനയാകും; മുൻ മുഖ്യമന്ത്രിയും അഴിയെണ്ണാൻ സാധ്യതയെന്ന് സൂചന...  (5 hours ago)

ഇൻഫോപാർക്കിൽ പരിസ്ഥിതിദിനം ആചരിച്ചു വൃക്ഷ തൈകൾ നട്ട് ഉദ്യോഗസ്ഥർ...  (5 hours ago)

മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി ഇഡി തൂക്കുന്നു: വീണയുടെ എച്ച്ഡിഎഫ്സി അക്കൗണ്ടും കണ്ടുകെട്ടൽ നടപടിയിലേക്ക്; പിണറായി കുടുംബം അഴിക്കുള്ളിലേക്ക്...?!  (5 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: ആരോ​ഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി...  (5 hours ago)

ഒരുമിച്ച് ജീവിക്കാൻ ഒന്നര വയസ്സുകാരൻ തടസ്സം: കൈയൊടിഞ്ഞ കുഞ്ഞിനെ 12 ദിവസം പൂട്ടിയിട്ടു; സിഗരറ്റ് പൊള്ളലുകളും തകർന്ന വാരിയെല്ലുകളും: മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്‌കര്‍: തെളിവിടുപ്പിന് എത്തിക്കി  (5 hours ago)

കുറഞ്ഞ സമയം കൊണ്ട് വലിയ മഴ; മിന്നൽ പ്രളയ സാധ്യതയെന്ന് മുന്നറിയിപ്പ്: കാലവർഷം അതിതീവ്രമായതോടെ സംസ്ഥാനത്തെ 11 ജില്ലകളിൽ അടിയന്തര സുരക്ഷാ സൈറണുകൾ മുഴങ്ങുന്നു...  (6 hours ago)

ഡിജിറ്റൽ തെളിവുകൾ റെഡി: ഫോണുകളും സെർവർ ലോഗുകളും ഡീകോഡ് ചെയ്ത് ഇഡി; അടുത്ത ഘട്ട ചോദ്യം ചെയ്യലിലേക്ക്...  (6 hours ago)

Malayali Vartha Recommends