വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍

വിസ വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും പണം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. ആലുവ കീഴ്മാട് എരുമത്തല റേഷന്‍കട കവല ഭാഗത്ത് ഉമാപറമ്പില്‍ വീട്ടില്‍ വിജയ് (45)നെയാണ് മൂവാറ്റുപുഴ പൊലീസ് ഇന്‍സ്‌പെകടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഹംഗറിയിലെ കമ്പനിയില്‍ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ വാളകം സ്വദേശിയായ യുവതിയില്‍ നിന്നും പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളില്‍ ഇത്തരം കേസുകളും പരാതികളും നിലനില്‍ക്കെ ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒറ്റപ്പാലം പാലപ്പുറം ഭാഗത്തുള്ള വാടക വീട്ടില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
എസ്‌ഐ ടി.എ മുഹമ്മദ്, എഎസ്‌ഐ മാരായ പി എസ് സലിം, വി.എം. ജമാല്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായ ഹാരിസ്.എച്ച് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha























