Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി


സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..

യുവതി ഭര്‍ത്താവിന്റെ വീടിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പിതാവ്

18 MAY 2026 08:45 PM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവിന്റെ വീടിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ ഇരുപത്തഞ്ചുകാരിയെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി കുടുംബം. ഡല്‍ഹിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. 17 മാസം മുന്‍പു വിവാഹിതയായ ദീപിക നാഗറിനെ ഭര്‍ത്താവ് റിതിക് തന്‍വാറും അയാളുെട മാതാപിതാക്കളും സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നെന്നും ദീപികയുടെ മൃതദേഹത്തില്‍ കത്തിയോ സ്‌ക്രൂഡ്രൈവറോ ഉപയോഗിച്ചു കുത്തിയതിന്റെ മുറിപ്പാടുണ്ടെന്നും പിതാവ് സഞ്ജയ് നാഗര്‍ ആരോപിച്ചു. സഞ്ജയ്‌യുടെ പരാതിയില്‍ റിതിക്കിനെയും പിതാവ് മനോജ് തര്‍വാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദീപികയുടെ മരണം കൊലപാതകമാണോ എന്നു പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. ഭോപാലില്‍ ട്വിഷ ശര്‍മ എന്ന 33 കാരി ഭര്‍തൃഗൃഹത്തില്‍ കൊല്ലപ്പെട്ട് ഒരാഴ്ച കഴിയുംമുന്‍പാണ് മറ്റൊരു സ്ത്രീധന മരണം കൂടി വാര്‍ത്തയാകുന്നത്.

ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് ഇരയാവുകയാണെന്ന് ദീപിക പറഞ്ഞിരുന്നെന്നു പിതാവ് സഞ്ജയ് പറഞ്ഞു. 'കഴിഞ്ഞ പത്തു മാസമായി അവള്‍ ഞങ്ങളോടു പരാതി പറയുന്നുണ്ടായിരുന്നു. എല്ലാം ശരിയാവുമെന്ന് ഞങ്ങള്‍ അവളെ ആശ്വസിപ്പിച്ചിരുന്നു. ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് അവളുടെ വിവാഹം നടത്തിയത്. 11 ലക്ഷം രൂപയും 50 ലക്ഷം രൂപയുടെ സ്വര്‍ണവും ഒരു സ്‌കോര്‍പിയോ കാറും ഫര്‍ണിച്ചറും സ്ത്രീധനമായി നല്‍കിയിരുന്നു. 51 ലക്ഷം രൂപയും ഒരു ഫോര്‍ച്യൂണര്‍ എസ്‌യുവിയും കൂടി വേണമെന്നായിരുന്നു അവരുടെ ആവശ്യം. വിവാഹം കഴിഞ്ഞ് മൂന്നു നാലു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ അത് ആവശ്യപ്പെട്ട് റിതികും മാതാപിതാക്കളും അവളെ ഉപദ്രവിക്കാന്‍ തുടങ്ങി. എന്നിട്ടും ഞങ്ങള്‍ പൊലീസില്‍ പരാതിപ്പെട്ടില്ല. പ്രശ്‌നം സംസാരിച്ചു പരിഹരിക്കാനാണു ശ്രമിച്ചത്.' – സഞ്ജയ് എന്‍ഡി ടിവിയോടു പറഞ്ഞു.

ഞായറാഴ്ച ദീപിക മാതാപിതാക്കളെ ഫോണില്‍ വിളിച്ചു കരഞ്ഞ ദീപിക, ഭര്‍ത്താവും അയാളുടെ മാതാപിതാക്കളും ക്രൂരമായി മര്‍ദിക്കുകയാണെന്നു പറഞ്ഞിരുന്നു. ഉടന്‍ ദീപികയുെട പിതാവും ബന്ധുക്കളും അവിടെയെത്തി സംസാരിച്ചു മടങ്ങി. അരമണിക്കൂര്‍ കഴിഞ്ഞ് ദീപിക വീടിനു മുകളില്‍നിന്നു വീണെന്നും ഗുരുതരമായി പരുക്കേറ്റെന്നും അവര്‍ക്ക് അറിയിപ്പു കിട്ടി. അതേസമയം, ദീപികയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം മുകള്‍നിലയില്‍നിന്നു താഴേക്ക് എറിഞ്ഞതാണെന്നും മൃതദേഹത്തില്‍ പരുക്കുകളുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം. പൊലീസ് അന്വേഷണം തുടരുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്താനഭാഗ്യവും പുണ്യസ്ഥല സന്ദർശന യോഗവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 minutes ago)

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി  (13 minutes ago)

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിന് ഇന്ത്യയ്ക്ക് ജയം‌  (22 minutes ago)

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം  (34 minutes ago)

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (5 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (5 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (5 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (6 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (6 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (6 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (7 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (8 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (8 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (9 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends