Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ഐപിഎല്ലില്‍ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം

19 MAY 2026 12:53 AM IST
മലയാളി വാര്‍ത്ത

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജയത്തോടെ ബംഗളൂരുവിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും പ്ലേഓഫിലേക്ക് യോഗ്യത ഉറപ്പിച്ചു. അര്‍ദ്ധ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ആണ് ഹൈദരാബാദിന്റെ വിജയശില്‍പ്പി.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് 6(6) ആണ് ആദ്യം നഷ്ടമായത്. രണ്ടാം വിക്കറ്റില്‍ ഇഷാന്‍ കിഷനൊപ്പം 38 (31) റണ്‍സ് കൂട്ടുകെട്ടില്‍ പങ്കാളിയായ അഭിഷേക് ശര്‍മ്മ 26(21) റണ്‍സ് നേടി പുറത്തായി. പകരമെത്തിയ ഹെയ്ന്റിച്ച് ക്ലാസന്‍ 47(26) വേഗത്തില്‍ റണ്‍സ് കണ്ടെത്തിയതോടെ ചെന്നൈ പ്രതിരോധത്തിലായി. മറുവശത്ത് പതിയെ താളം കണ്ടെത്തിയ കിഷന്‍ അര്‍ദ്ധ സെഞ്ച്വറിയും പിന്നിട്ടു.

18ാം ഓവറില്‍ നിധീഷ് കുമാര്‍ റെഡ്ഡി 11(7) പുറത്തായതോടെ ചെന്നൈക്ക് നേരിയ പ്രതീക്ഷയായി. എന്നാല്‍ 47 പ്ന്തുകളില്‍ നിന്ന് 70 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍ ടീമിനെ ജയത്തിന് തൊട്ടടുത്തെത്തിച്ച ശേഷമാണ് പുറത്തായത്. താരം മടങ്ങുമ്പോള്‍ ഒമ്പത് പന്തുകളില്‍ ആറ് റണ്‍സ് മാത്രം മതിയായിരുന്നു ഹൈദരാബാദിന് ജയത്തിലേക്ക്. സലില്‍ അറോറ 10*(5), സ്മരണ്‍ രവിചന്ദ്രന്‍ 5(2) എന്നിവര്‍ പുറത്താകാതെ നിന്നതോടെ ഒരോവര്‍ ബാക്കി നില്‍ക്കെ ഹൈദരാബാദ് ജയിച്ച് കയറുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറിക്ക് ആറ് റണ്‍സ് അകലെ പുറത്തായ ദക്ഷിണാഫ്രിക്കന്‍ താരം ഡിവാള്‍ഡ് ബ്രെവിസ് ആണ് ടോപ് സ്‌കോര്‍. ഓപ്പണര്‍ സഞ്ജു സാംസണ്‍ മികച്ച തുടക്കമാണ് ചെന്നൈക്ക് നല്‍കിയത്. 13 പന്തില്‍ നിന്ന് 27 റണ്‍സ് നേടിയ താരത്തെ പാറ്റ് കമ്മിന്‍സ് ആണ് പുറത്താക്കിയത്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് 15(21) റണ്‍സ് കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടി.

ഉര്‍വില്‍ പട്ടേല്‍ 13(8), കാര്‍ത്തിക് ശര്‍മ്മ 32(19) റണ്‍സ് വീതം നേടി. ഡിവാള്‍ഡ് ബ്രെവിസ് 44(27), ശിവം ദൂബെ 26(23), പ്രശാന്ത് വീര്‍ 11(9) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. അക്കീല്‍ ഹൊസൈന്‍ 3*(1) റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഹൈദരാബാദിനായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സാക്കിബ് ഹുസൈന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. പ്രഫുല്‍ ഹിംഗെ, ഇഷാന്‍ മലിംഗ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (11 minutes ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (34 minutes ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (45 minutes ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (57 minutes ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (1 hour ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (1 hour ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (2 hours ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (3 hours ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (3 hours ago)

മലയാളികൾ കരുതിയിരിക്കുക..  (3 hours ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (3 hours ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (3 hours ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (4 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (4 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (4 hours ago)

Malayali Vartha Recommends