ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടിക്ക് രണ്ടാഴ്ച കൂടി സാവകാശം നല്‍കി ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്‌ഐടിക്ക് രണ്ടാഴ്ച കൂടി സാവകാശം നല്‍കി ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ജംഷഡ്പൂര്‍ ലാബില്‍ നിന്നുള്ള സാംപിളിന്റെ വിദഗ്ധ പരിശോധനാ ഫലം 10 ദിവസത്തിനകം ലഭിക്കും. ഫലം ലഭിച്ച ശേഷം സ്വര്‍ണ്ണക്കൊള്ളയുടെ സ്വഭാവം മനസിലാക്കാനാകുമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി.
ലാബിലെ ഫലം ലഭിക്കുന്നതില്‍ താമസമെടുത്താലും അത് പ്രശ്‌നമാക്കേണ്ടതില്ലെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സാമ്പിളുകളുടെ ഫലം ലഭിച്ചാല്‍ മാത്രമേ എത്രത്തോളം സ്വര്‍ണമാണ് നഷ്ട്ടപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കൂ. അതിന്‌ശേഷമായിരിക്കും കുറ്റപത്രം അടക്കം നല്‍കുക.
ഒപ്പം തന്നെ 2025 ല്‍ സ്വര്‍ണം പൂശാനായി പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയിരുന്നു ഈ വിഷയത്തിലും കേസ് എടുക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്നതും പരിശോധനാഫലം ലഭിച്ചശേഷമായിരിക്കും. ഇതുവരെ 391 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha
























