ജൂണ്‍ 1 മുതല്‍ തലസ്ഥാനത്ത് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസ്

സ്‌കൂള്‍ അദ്ധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് ജൂണ്‍ 1 മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് തിരുവനന്തപുരം സിറ്റി ട്രാഫിക് പൊലീസ്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പുവരുത്തുന്നതിനായാണ് ഗതാഗത നിയന്ത്രണമെന്ന് പൊലീസ് വ്യക്തമാക്കുന്നു.
പ്രധാന നിര്‍ദേശങ്ങള്‍
സ്‌കൂള്‍ സോണുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ ഗതാഗത തടസമുണ്ടാകാതെയും അപകടങ്ങളുണ്ടാകാതെയും സുരക്ഷിതമായ സ്ഥലങ്ങളില്‍ നിര്‍ത്തി കുട്ടികളെ ഇറക്കേണ്ടതും തിരികെ കയറ്റികൊണ്ടു പോകേണ്ടതുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപമുള്ള റോഡുകളിലും പരിസര റോഡുകളിലും വാഹന പാര്‍ക്കിംഗ്, വഴിയോര കച്ചവടങ്ങള്‍ എന്നിവ അനുവദിക്കുന്നതല്ല. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.
അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ കുട്ടികളെ വാഹനത്തില്‍ കൊണ്ടുപോകാന്‍ പാടുള്ളതല്ല. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള ഫിറ്റ്‌നസ്, പെര്‍മിറ്റ് എന്നിവ ഉണ്ടായിരിക്കേണ്ടതും നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള നിബന്ധനകള്‍ പാലിച്ചിരിക്കേണ്ടതും നിയമപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വാഹനത്തില്‍ ഉണ്ടായിരിക്കേണ്ടതുമാണ്.
സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പടെയുള്ള സ്‌കൂള്‍ വാഹനങ്ങള്‍ സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ പാര്‍ക്ക് ചെയ്ത് കുട്ടികളെ കയറ്റേണ്ടതുംഇറക്കേണ്ടതുമാണ്. സ്‌കൂള്‍ കുട്ടികളെ കൊണ്ടു വരുന്ന വാഹനങ്ങള്‍ സ്‌കൂള്‍ സോണിലെ റോഡുകളിലോ നഗരത്തിലെ പ്രധാനറോഡുകളിലോ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല. സ്‌കൂള്‍ സമയം അവസാനിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പു മാത്രമേ വാഹനങ്ങള്‍ സ്‌കൂളുകള്‍ക്ക് സമീപം എത്തി കുട്ടികളെ കയറ്റി കൊണ്ടുപോകാന്‍ പാടുള്ളൂ.സ്‌കൂള്‍ സോണുകളില്‍ വാഹനങ്ങള്‍ വേഗത കുറച്ച് പോകേണ്ടതും കുട്ടികള്‍ റോഡ് മുറിച്ചു കടക്കുന്നതിനായി വാഹനം നിര്‍ത്തി കൊടുക്കേണ്ടതുമാണ്. സ്‌കൂള്‍ സോണുകളില്‍ സ്‌കൂള്‍ സമയത്തും തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലും ചരക്ക് വാഹനങ്ങള്‍ അനുവദിക്കില്ല. നഗരപരിധിയില്‍ വാഹനങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള സമയക്രമീകരണം പാലിക്കണം. ലംഘിക്കുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.
സ്‌കൂള്‍ കുട്ടികളെ വാഹനത്തില്‍ കയറ്റുന്നതും ഇറക്കുന്നതും ക്യൂ സംവിധാനത്തിലൂടെ ആകണം. വാഹനങ്ങളില്‍ െ്രെഡവറെ കൂടാതെ സഹായി ഉണ്ടായിരിക്കണം. വിദ്യാര്‍ത്ഥികള്‍ വാഹനത്തിന്റെ മുന്‍വശത്തു കൂടെയോ പിന്‍വശത്തു കൂടെയോ എതിര്‍വശത്തേക്ക് പോകുമ്പോഴും കുട്ടികള്‍ റോഡ് മുറിച്ചു കടക്കുമ്പോഴും വാഹനങ്ങളിലെ െ്രെഡവര്‍മാര്‍ സഹായികള്‍ എന്നിവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ ഉറപ്പു വരുത്തേണ്ടതുമാണ്. സ്‌കൂള്‍ സോണുകളില്‍ ഗതാഗത തിരക്ക് അനുഭവപ്പെടുന്ന റോഡുകളില്‍ ആവശ്യമായ സമയങ്ങളില്‍ വാഹനഗതാഗതം വഴി തിരിച്ചു വിടുന്നതാണ്.
https://www.facebook.com/Malayalivartha






















